ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീരമേഖല വഹിക്കുന്ന പങ്ക് വളരെ വലുത് : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീര കര്‍ഷകരും ക്ഷീര വികസന വകുപ്പും മില്‍മയും അടങ്ങുന്ന ക്ഷീര മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. റാന്നി ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച റാന്നി ബ്ലോക്ക് ക്ഷീര സംഗമം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പുറത്തുവരുന്നു. നമ്മുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് നാം ഉപയോഗിക്കുന്ന പാല്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പേരറിയാത്തതും കൃത്യമായ വിവരം രേഖപ്പെടുത്താത്തതുമായ ബ്രാന്‍ഡുകള്‍ കടന്നു വന്നിരുന്നു. ഇവയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.   കേരളം കണികണ്ടുണരുന്ന നന്മ എന്നത് ഒരു പ്രയോഗം മാത്രമല്ല. പാലും കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളും കേരളത്തില്‍ സുരക്ഷിതമായി ലഭിക്കുന്നതിന് കാരണം ഇവിടുത്തെ ക്ഷീര മേഖലയാണെന്നും എംഎല്‍എ പറഞ്ഞു. രാജ്യത്തെ…

Read More