കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാൻ്റ് നാളെ ഉദ്ഘാടനം ചെയ്യും

  konnivartha.com:കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാൻ്റ് നാളെ (26-02-2022)വൈകിട്ടു 4.30 നു ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാൻ്റിൽ നിന്ന് നേരിട്ട് ഓക്സിജൻ എത്തും.   ഒരു മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ഓക്സിജൻ പ്ലാൻ്റിൻ്റെ നിർമ്മാണമാണ് പൂർത്തിയായത് . 2021 മെയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാൻ്റ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്.ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഇടപെടലാണ് പ്ലാൻ്റ് കോന്നി ഗവ.മെഡിക്കൽ കോളേണ്ടിൽ ലഭ്യമാകുന്നതിനും, വേഗത്തിൽ നിർമ്മാണം നടത്തുന്നതിനും സഹായകമായത്. പിഎസ് എ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നിയ്ക്ക് ലഭ്യമായ പുതിയ ഓക്സിജൻ പ്ലാൻ്റ് റെക്കോഡ് വേഗത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.ഓക്സിജൻ പ്ലാൻ്റ് നിർമ്മാണം…

Read More