സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല

സ്‌ക്കൂളുകള്‍ തുറക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നല്ല എന്ന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : സ്‌ക്കൂളുകളിലെ ക്ലാസ് പുനരാരംഭിക്കുന്നതിന് അര്‍ത്ഥം കോവിഡ് കാലം കഴിഞ്ഞു എന്നതല്ല എന്ന് വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കി കൊടുക്കണമെന്ന് പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച ‘ക്ലാസ്മുറികളിലേക്കു മടങ്ങാം’ എന്ന വെബിനാര്‍ പരമ്പരയില്‍ പങ്കെടുത്ത വിദഗ്ദ്ധര്‍ ആഹ്വാനം ചെയ്തു. ഏറെ നാളുകള്‍ക്കു ശേഷം സഹപാഠികളെ കാണുമ്പോള്‍ കുട്ടികള്‍ക്ക് ആവേശം വര്‍ധിക്കുമെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനെ ബാധിച്ചേക്കാമെന്നും ഓര്‍മിക്കണം. ഇക്കാര്യങ്ങളെല്ലാം കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് ക്ലാസ് നയിച്ച ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. അനിത പറഞ്ഞു. കുട്ടികള്‍ രാവിലെ വീട്ടില്‍ നിന്നു ഭക്ഷണം കഴിച്ച ശേഷം മാത്രമാണ് സ്‌ക്കൂൡലേക്കു പോകുന്നതെന്ന് ഉറപ്പാക്കണം. ഇതിനു പകരം വിലപിടിച്ച മറ്റെന്തെങ്കിലും വാങ്ങി കൊടുത്തതു കൊണ്ട് ആവശ്യമായ…

Read More