ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് തുടക്കമായി

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കോയിപ്രം പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ശരീരത്തില്‍ കാണുന്ന പാടുകളും, തടിപ്പുകളും പരിശോധിച്ച് അത് കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഈ രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുകയുളളു എന്ന് വൈസ്പ്രസിഡന്റ്  പറഞ്ഞു. രോഗം കണ്ടെത്തിയാല്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.   കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴഞ്ചേരി ജില്ലാ ആശുപത്രി ത്വക് രോഗ വിദഗ്ദ്ധ ഡോ.രാജി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.   കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്, കോയിപ്രം…

Read More