ആധുനിക സംവിധാനത്തോടു കൂടെയുള്ള കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് സമുച്ചയം സഹകരണ – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. നാലുവര്‍ഷം കൊണ്ട് കേരളത്തിന്റെ സഹകരണ പ്രസ്ഥാനം അഭിമാനകരമായ ഉയരങ്ങളിലേക്ക് എത്തിചേര്‍ന്നു. 2018 ലെ മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 2500 പേര്‍ക്ക് സഹകരണ പ്രസ്ഥാനം വീട് നിര്‍മ്മിച്ച് നല്‍കി. ആധുനികവത്കരണത്തിന് നേതൃത്വം കൊടുക്കുന്ന ഒന്നാണ് കേരളത്തിന്റെ സ്വന്തം ബാങ്ക് ആയ കേരള ബാങ്ക്. ന്യൂജനറേഷന്‍ ബാങ്കുകള്‍ക്കൊപ്പം എത്താന്‍ കേരള ബാങ്കിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സഹകരണ പ്രസ്ഥാനം സമസ്ത മേഖലകളിലും ശ്ലാഘനീയമായ ഇടപെടലുകളാണ് നടത്തുന്നതെന്നും കുറ്റൂര്‍ സഹകരണ ബാങ്കിന്റെ നിര്‍മ്മാണം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഭരണ സമിതിക്ക് സാധിച്ചെന്നും കുറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ മെയില്‍ ബ്രാഞ്ച്…
Read More