കോന്നിയ്ക്ക് സ്വന്തമായി ഇനി മീനും

  കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും ഉല്പാദിപ്പിക്കുന്ന മത്സ്യം കോന്നി ഫിഷ് എന്ന പേരില്‍ വില്‍ക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി യൂണിറ്റിന്റെ ഉദ്ഘാടനം (സെപ്റ്റംബര്‍ 10 വെള്ളി) ഉച്ചയ്ക്ക് 12ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ആനത്തോട് റിസര്‍വോയര്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റിസര്‍വോയറുകളിലെ മത്സ്യകൃഷി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന പി.എം.എം.എസ്.വൈ കൂട് മത്സ്യകൃഷി പദ്ധതിക്ക് 16.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വൈവിധ്യം നിറഞ്ഞ ഉള്‍നാടന്‍ ജലസ്രോതസുകളാല്‍ സമ്പുഷ്ടമായ കേരളത്തില്‍ മത്സ്യകൃഷി വികസനത്തിനു വളരെയേറെ സാധ്യതകളുണ്ട്. സംസ്ഥാനത്ത് ലഭ്യമായ ശുദ്ധജല സ്രോതസുകളില്‍…

Read More