2022-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) അന്തിമ ഫലം ഇന്ന് (2023 മെയ് 23) പ്രഖ്യാപിച്ചു

2022-ലെ സിവിൽ സർവീസസ് പരീക്ഷയുടെ (സിഎസ്ഇ) അന്തിമ ഫലം ഇന്ന് (2023 മെയ് 23) പ്രഖ്യാപിച്ചു. ഫലത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ നൽകിയിരിക്കുന്നു • 2022-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ 2022 ജൂൺ 5-ന് നടത്തി. ആകെ 11,35,697 ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചു, അതിൽ 5,73,735 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. • 2022 സെപ്റ്റംബറിൽ നടന്ന എഴുത്ത് (മെയിൻ) പരീക്ഷക്കായി ആകെ 13,090 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. • പരീക്ഷയുടെ പേഴ്സണാലിറ്റി ടെസ്റ്റിന് 2,529 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി. • മൊത്തം 933 ഉദ്യോഗാർത്ഥികളെ (613 പുരുഷന്മാരും 320 സ്ത്രീകളും) വിവിധ സർവീസുകളിലേക്കുള്ള നിയമനത്തിനായി കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. അന്തിമ യോഗ്യത നേടിയവരിൽ ആദ്യ നാല് പേർ സ്ത്രീകളാണ്. • 2022ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഇഷിത കിഷോർ (റോൾ നമ്പർ 5809986 ) ഒന്നാം റാങ്ക്…

Read More