സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍: കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും konnivartha.com : 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന എല്ലാ പൗരന്‍മാര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കല്‍, നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായി മാറ്റങ്ങള്‍ വരുത്തുന്നതിനും പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനും സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയ്ക്ക് മുന്നോടിയായി കരട് വോട്ടര്‍പട്ടിക പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കും. പത്തനംതിട്ട ജില്ലയിലെ സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലിനോടനുബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ മറ്റോ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സഹകരണം ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെ ഒരു മാസക്കാലയിളവിലാണ്…
Read More