konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിയ്ക്ക് 7 വർഷം കഠിനതടവും 95000 രൂപ പിഴയും. മലയാലപ്പുഴ സ്വദേശി സെൽവൻ എന്നുവിളിക്കുന്ന സുരേ(50) ഷിനെയാണ് പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് കോടതി ഒന്ന് ( പ്രിൻസിപ്പൽ പോക്സോ കോടതി ),ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. ഐ പി സി വകുപ്പ് 451 പ്രകാരം .ഒരു വർഷം കഠിനതടവും 25000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പോക്സോ യിലെ 7,8 വകുപ്പുകൾ പ്രകാരം 4 വർഷവും 40000 രൂപ പിഴയും,പിഴയടച്ചില്ലെങ്കിൽ 3 മാസം കഠിനതടവ് കൂടി. പോക്സോയിലെ വകുപ്പുകൾ 11,12 അനുസരിച്ച് 2 വർഷം കഠിനതടവും ,30000 രൂപ പിഴയും, പിഴ , അടച്ചില്ലെങ്കിൽ 3 മാസംകൂടി ശിക്ഷ അനുഭവിക്കണം. ശിക്ഷകൾ ഒരുമിച്ചു…
Read Moreടാഗ്: the accused
കുറ്റകൃത്യത്തിന് ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി
ദേഹോപദ്രവ കേസിൽ ഒമ്പത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം പോലീസ് പിടികൂടി.കോയിപ്രം പുല്ലാട് കുറവൻ കുഴി പേക്കാവുങ്കൽ സുരേന്ദ്രന്റെ മകൻ അരവിന്ദ് എന്ന സുജിത് (35) ആണ് അറസ്റ്റിലായത്. ഇയാൾ വീട്ടിലെത്തിയതറിഞ്ഞ പോലീസ് സംഘം ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. 2013 ജൂലൈ 23 നാണ് കേസിന് ആസ്പദമായ സംഭവം. കുറിയന്നൂർ അന്താരിമണ്ണ് സ്വദേശി റിജോ മാത്യു എന്നയാളിനെയാണ് ഇയാളും മറ്റൊരു പ്രതിയും കൂടി മർദ്ദിക്കുകയും മൂർച്ചയുള്ള ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേൽപ്പിക്കുകയും ചെയ്തത്. കുറവൻ കുഴിയിൽ വച്ച് പ്രതികൾ യാത്ര ചെയ്തുവന്ന മോട്ടോർ സൈക്കിളിന്റെ മുന്നിലൂടെ റിജോ മാത്യുവും സുഹൃത്തും സഞ്ചരിച്ച ഇരു ചക്ര വാഹനം ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചയിരുന്നു മർദ്ദനം. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾ ഇന്നലെ വീട്ടിൽ എത്തിയതറിഞ്ഞു സ്ഥലത്തെത്തിയ എസ് ഐ സുരേഷ്…
Read More