കുറ്റകൃത്യത്തിന് ശേഷം വർഷങ്ങളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

Spread the love

 

ദേഹോപദ്രവ കേസിൽ ഒമ്പത് വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ കോയിപ്രം  പോലീസ് പിടികൂടി.കോയിപ്രം പുല്ലാട് കുറവൻ കുഴി പേക്കാവുങ്കൽ സുരേന്ദ്രന്റെ മകൻ അരവിന്ദ് എന്ന സുജിത് (35) ആണ് അറസ്റ്റിലായത്.

 

ഇയാൾ വീട്ടിലെത്തിയതറിഞ്ഞ പോലീസ് സംഘം ഇന്നലെ രാത്രി പിടികൂടുകയായിരുന്നു. 2013 ജൂലൈ 23 നാണ് കേസിന് ആസ്പദമായ സംഭവം. കുറിയന്നൂർ അന്താരിമണ്ണ് സ്വദേശി റിജോ മാത്യു എന്നയാളിനെയാണ് ഇയാളും മറ്റൊരു പ്രതിയും കൂടി മർദ്ദിക്കുകയും മൂർച്ചയുള്ള ആയുധം കൊണ്ട് മുഖത്തും ഇടതു കൈത്തണ്ടയിലും പരിക്കേൽപ്പിക്കുകയും ചെയ്തത്. കുറവൻ കുഴിയിൽ വച്ച് പ്രതികൾ യാത്ര ചെയ്തുവന്ന മോട്ടോർ സൈക്കിളിന്റെ മുന്നിലൂടെ റിജോ മാത്യുവും സുഹൃത്തും സഞ്ചരിച്ച ഇരു ചക്ര വാഹനം ഇൻഡിക്കേറ്റർ ഇടാതെ തിരിഞ്ഞു എന്ന് ആരോപിച്ചയിരുന്നു മർദ്ദനം.

സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാൾ ഇന്നലെ വീട്ടിൽ എത്തിയതറിഞ്ഞു സ്ഥലത്തെത്തിയ എസ് ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എ എസ് ഐ വിനോദ് കുമാർ, സി പി ഓ ശരത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts