പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന178 – മത്തെ സ്നേഹ ഭവനം, സ്ഥലവും വീടും ഇല്ലാത്ത അവസ്ഥയിൽ എങ്ങോട്ട് പോകണം എന്ന് അറിയാതെ കഴിഞ്ഞിരുന്ന ഇരവിപേരൂർ, കൂവപ്പുഴ പടിഞ്ഞാറ്റേതിൽ ജഗന്റെ ആറംഗ കുടുംബത്തിന് ഷിക്കാഗോ മലയാളിയായ ടോമി മെത്തിപ്പാറയുടേയും, സുഹൃത്തുക്കളുടെയും സഹായത്താൽ പൂതങ്കരയിൽ നിർമിച്ചു നൽകിയ വീടിന്റെ ഉത്ഘാടനവും, താക്കോൽദാനവും ടോമിയുടെ സുഹൃത്തുക്കളായ ജോണി ജോസും, തോമസ്കുട്ടി ജെറോമും കൂടി നിർവഹിച്ചു. ജഗന്റെ അമ്മ രമണി കരളിനും, പിത്താശയത്തിനും ക്യാൻസർ ബാധിച്ചു നടക്കാൻ വയ്യാത്ത അവസ്ഥയിൽ ആണ്. ജഗന്റെ ഭാര്യ രമണിയുടെ അനുജത്തി രജനിയും ഇവരോടൊപ്പമാണ് താമസം. ഇവർക്ക് കേൾക്കുവാനോ, സംസാരിക്കുവാനോ കഴിയില്ല. ജഗന്റെ രണ്ടു പെൺകുഞ്ഞുങ്ങളും, ഭാര്യയും, അനുജത്തിയും, അമ്മയും അടങ്ങിയ ആറംഗ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ മണികണ്ഠൻ, തന്റെ മൂന്നു സെന്റ് സ്ഥലം ദാനമായി നല്കിയതിലാണ് ടീച്ചർ…
Read More