കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചു

  konnivartha.com : കോന്നി കരിമാൻതോട് പാലം പുനർ നിർമ്മിക്കുന്നതിനായി രണ്ടര കോടി രൂപ അനുവദിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. തേക്ക് തോട് കരിമാൻ തോട് റോഡിൽ സ്ഥിതിചെയ്യുന്ന കരിമാൻതോട് പാലത്തിന് 40 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിൽ ആയിരുന്നു. കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ പാലത്തിനു മുകളിൽ കൂടി വെള്ളം കടന്നു പോകുന്നത് അപകടകരമായിട്ടാണ്. തൂമ്പാക്കുളം ആലുവാംകുടി ക്ഷേത്രം കരി മാൻ തോട് മന്ദിരം ഭാഗം ഉൾപ്പെടെ നിരവധി പ്രദേശത്തെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന പാലമാണ്.നിലവിൽ ഏഴര മീറ്റർ വീതിയും 16 മീറ്റർ നീളവും രണ്ടര മീറ്റർ ഉയരവുമാണ് പാലത്തിനുള്ളത്.   പുതിയ ഹൈ ലെവൽ ബ്രിഡ്ജിന് 11 മീറ്റർ വീതിയിലും 16 മീറ്റർ നീളത്തിലും 5 മീറ്റർ ഉയരത്തിലുമാണ് നിർമ്മിക്കുക. പാലത്തിന്റെ ഉയരം വർദ്ധിക്കുന്നതോടെ തോട്ടിൽ…

Read More

നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു

  konnivartha.com : നവീകരിച്ച ഫെഡറൽ ബാങ്ക് തണ്ണിത്തോട് ശാഖയുടെ ഉദ്ഘാടനം നടന്നു. കോന്നി എംഎൽഎ അഡ്വ.കെ യു ജെനിഷ് കുമാർ ശാഖയുടെയും തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുട്ടപ്പൻ കെ എ എടിഎം ന്റെയും 11 ആം വാർഡ് മെമ്പർസൂസമ്മ കെ കുഞ്ഞുമോൻ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു.   ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് ബിനോയ്‌ അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് പത്തനംതിട്ട റീജിയണൽ ഹെഡ് ജോയ് പി എ സ്വാഗതം നേർന്നു. ബ്രാഞ്ച് ഹെഡ് സന്ദീപ് എസ് കൃതജ്ഞത രേഖപെടുത്തി.

Read More

കൊക്കാത്തോട് ,ചിറ്റാര്‍, അട്ടത്തോട് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്‍റെ ഘടന പരിശോധിച്ചു

  konnivartha.com : മണ്ണിനെക്കുറിച്ചുളള സൂക്ഷ്മതലത്തിലുളള സമഗ്ര വിവരശേഖരണത്തിനായി മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുതല വിശദ മണ്ണ്പര്യവേക്ഷണം പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.   തണ്ണിത്തോട്, സീതത്തോട്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലായി 3165 ഹെക്ടര്‍ സ്ഥലത്ത് വിശദ മണ്ണ്പര്യവേക്ഷണം നടത്തിയതായി മണ്ണ് പര്യവേക്ഷണം (സോയില്‍ സര്‍വേ) അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എം.വി ശ്രീകല അറിയിച്ചു. സോയില്‍ മാപ്പുകള്‍ തയാറാക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനു പുറമേ, കൊടുമണ്‍, അയിരൂര്‍, ഓമല്ലൂര്‍ പഞ്ചായത്തുകളുടെ മണ്ണ് ഭൂവിഭവ റിപ്പോര്‍ട്ട് തയാറാക്കി.   ജില്ലയിലെ പഞ്ചായത്തുകളെ ഉരുള്‍ പൊട്ടല്‍ സാധ്യതയുടെ അടിസ്ഥാനത്തില്‍ വളരെ കൂടുതല്‍, കൂടുതല്‍, മധ്യമം, കുറവ് എന്നീ നാലു വിഭാഗങ്ങളായി തരം തിരിച്ച് ഭൂപടം തയാറാക്കി. ചിറ്റാര്‍ പഞ്ചായത്തിലെയും അട്ടത്തോട്, കൊക്കാത്തോട് പ്രദേശങ്ങളിലെയും ഉരുള്‍പൊട്ടല്‍ മേഖലകളിലെ മണ്ണിന്റെ ഘടന പ്രത്യേകമായി പഠിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തയാറാക്കി. അട്ടത്തോട്,…

Read More

തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി

  KONNI VARTHA.COM : തണ്ണിത്തോടുമൂഴി തേക്ക് തോട്  പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിർമ്മാണ പ്രവർത്തിയുടെ പുരോഗതി അഡ്വ. കെ. യു.ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.നിർമാണ കാലാവധിക്കുള്ളിൽ തന്നെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് എം എൽ എ നിർദേശം നൽകി. തേക്കുതോട്-കരിമാന്‍തോടുകാരുടെ യാത്രാ ദുരിതത്തിനു പരിഹാരമായി 6.76 കോടി രൂപ വിനിയോഗിച്ചാണ് ഉന്നത നിലവാരത്തില്‍ തണ്ണിത്തോട്മൂഴി തേക്ക്തോട് പ്ലാന്റേഷന്‍-കരിമാന്‍തോട് റോഡ് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പില്‍ നിന്നും രണ്ടര കോടി രൂപയും റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഉള്‍പ്പെടുത്തി 4.26 കോടി രൂപയും വകയിരുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ വീതി വര്‍ധിപ്പിച്ചും വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചും ബിഎം ആന്‍ഡ് ബിസി, ഡി.ബി.എം സാങ്കേതിക വിദ്യയിലുമാണ് റോഡ് നിര്‍മ്മിക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിള്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണു പ്രവര്‍ത്തിയുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുവര്‍ഷം അറ്റകുറ്റപ്പണി ഉള്‍പ്പെടെ നടത്തുന്നതിനുള്ള കരാറാണു നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ…

Read More

കോന്നി താലൂക്കായിട്ട് നാളെ ഏഴ് വർഷം: പട്ടയം കാത്ത് മലയോര കര്‍ഷകര്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് രൂപീകൃതമായിട്ട് നാളെ ഏഴ് വർഷം തികയും.2014 ജനുവരി 13-ന് അന്നത്തെ റവന്യൂ മന്ത്രിയും കോന്നി എം എല്‍ എയുമായിരുന്ന അടൂർ പ്രകാശ് ആണ് കോന്നി താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചതും ഉദ്ഘാടനം ചെയ്തതും . ഏഴു വര്‍ഷം തികഞ്ഞിട്ടും കോന്നിയിലെ മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തില്‍ മെല്ലെ പോക്ക് ആണ് . ഇനിയും പട്ടയം ലഭിക്കാന്‍ ഉള്ളവര്‍ അപേക്ഷ നല്‍കണം എന്നുള്ള അറിയിപ്പ് വന്നതോടെ 6000 പേരോളം അപേക്ഷ വീണ്ടും നല്‍കി . തണ്ണിത്തോട് ,സീതത്തോട് ,ചിറ്റാര്‍ മേഖലയില്‍ നിന്നുള്ള കര്‍ഷകര്‍ ആണ് പട്ടയത്തിന് വേണ്ടി അപേക്ഷ നല്‍കിയത് . പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി എന്നത് ഒഴിച്ചാല്‍ കാര്യമായ നീക്ക് പോക്ക് ഉണ്ടായില്ല . 1977 ജനുവരി ഒന്നിനുമുൻപ്‌ ഭൂമി കൈവശമുള്ളവർക്ക് പട്ടയം നൽകുമെന്നാണ് വ്യവസ്ഥ.വനം…

Read More

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക

ജല ജീവികളുടെ ജീവന്‍ രക്ഷിക്കുക  വെള്ളപ്പൊക്കം മനുക്ഷ്യര്‍ക്ക് മാത്രമല്ല ദുരിതവും ജീവിതവും ജീവനും കവര്‍ന്നത് .നദിയെ ആശ്രയിച്ച് കഴിയുന്ന അനേക ജീവജാലങ്ങള്‍ക്കും വെള്ളപ്പൊക്കം സമ്മാനിച്ചത് കൊടിയ ദുരിതം തന്നെ .ആറ്റു ഞണ്ടുകളുടെ ആവാസ്ഥ മേഖലയായ ആറ്റിലെ പാറകള്‍ വരെ ഒഴുക്ക് കൊണ്ട് പോയി .ചെറിയ മീനുകള്‍ പോലും പല മേഖലയില്‍ നിന്നും അപ്രതീക്ഷ മായി .അന്നം ഇല്ലാതെ ജലത്തിലെ ജീവജാലങ്ങള്‍ പോലും ചത്തു തുടങ്ങി .ഈ നേര്‍ ദൃശ്യമാണ് “കോന്നി വാര്‍ത്ത ഡോട്ട് കോം “തണ്ണിത്തോട് ആറ്റു തീരത്ത് നിന്ന് പകര്‍ത്തി നല്‍കുന്നത് .മനുക്ഷ്യ നിര്‍മ്മിത മായ പ്ലാസ്റ്റിക്ക് കൊണ്ട് മിക്ക നദിയും മലിനമായി .പ്ലാസ്റ്റിക്ക് തിന്ന് ജല ജീവികള്‍ പോലും ചാകുന്നു .നാട്ടിലെ ശുചീകരണം കഴിയുമ്പോള്‍ നദികളില്‍ കൂടി ബ്രഹത്തായ ശുചീകരണം ഉടന്‍ തുടങ്ങണം .നദിയില്‍ ഓരങ്ങളില്‍ ഉള്ള മുള്‍ ചെടികളില്‍ പ്ലാസ്റ്റിക്ക് ,തുണികള്‍ എന്നിവ…

Read More

കാലിചന്തകളിലെ നിയന്ത്രണം : കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ – മന്ത്രി കെ.രാജു

കാലിചന്തകളില്‍ കശാപ്പിനായി മൃഗങ്ങളെ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. തണ്ണിത്തോട് മൂഴിയില്‍ നിര്‍മിച്ച കൃഷിഭവന്റെയും മൃഗാശുപത്രിയുടെയും കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയില്‍ 80 ശതമാനം വരുന്ന കര്‍ഷകരില്‍ പകുതിയിലേറെയും ക്ഷീര കര്‍ഷകരാണ്. കറവ വറ്റിയ പശുക്കള്‍ കര്‍ഷകര്‍ക്ക് ബാധ്യതയാകുന്നതോടെ വിപണിയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിടിമുറുക്കാനേ കേന്ദ്രം കൊണ്ടുവന്ന നിയമംമൂലം സാധിക്കുകയുള്ളൂ. സംസ്ഥാനത്ത് പാലുത്പാദനത്തില്‍ 17 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ക്ഷീരകര്‍ഷക കടാശ്വാസ പദ്ധതി നടപ്പാക്കാന്‍ സാധിച്ചു എന്നത് നേട്ടമാണ്. വനമേഖലയിലെ പട്ടയ വിതരണത്തിന് വനം വകുപ്പ് എതിരല്ല. 1977 മുതല്‍ കൈവശം വച്ചിരിക്കുന്ന ഭൂമി കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള്‍ പാലിച്ച് നല്‍കുന്നതില്‍ സര്‍ക്കാരിന് വിയോജിപ്പില്ല. യൂക്കാലിപ്റ്റസ്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് പരമാവധി കുറയ്ക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം വേഗത്തില്‍…

Read More

കോന്നിയിലെ പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി ത്തോടിന് ഇനി സ്വന്തം

കോന്നി :ബ്രട്ടീഷ് മേല്‍ക്കോയ്മയില്‍ പ്രവര്‍ത്തിച്ചിരുന്ന കോന്നി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി മുതല്‍ തണ്ണി തോടില്‍ പ്രവര്‍ത്തിക്കും .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ്‌ മലയോരമായ തണ്ണി തോടിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറ്റുന്നത് .കോ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ ഗ്രേ​ഡ് ഇ​പ്പോ​ഴും പ​ഴ​യ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെന്റെര്‍ ത​ന്നെ​യാ​ണ് എന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം ഉണ്ടായി .കോന്നി താലൂക്ക് ആയി രൂപീകരിച്ചപ്പോള്‍ അമ്മയുടെയും കുട്ടികളുടെയും ആശുപത്രിയായി ഉയര്‍ത്തികൊണ്ടു ആശുപത്രിക്ക് താലൂക്ക് പദവി നല്‍കി.ഇതും പ്രകാരം നിയമങ്ങള്‍ നടത്തി.കോന്നി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലാണ് ഇപ്പോഴും കോന്നി സര്‍ക്കാര്‍ ആശുപത്രി .കോന്നി പ്രാഥമികാരോഗ്യകേന്ദ്രം താലൂക്ക്‌ ആശുപത്രിയായി ഉയര്‍ത്തിയപ്പോള്‍ പ്രാഥമികാരോഗ്യ കേന്ദ്ര ത്തിന്‍റെ പ്രവര്‍ത്തനം നിലച്ചു പോയി.നിരവധി സബ് സെന്‍റെര്‍ ഇതിനു കീഴില്‍ ഉണ്ട്.പ്രാഥമികാരോഗ്യകേന്ദ്രം തണ്ണി തോടിന് അനുവദിച്ചു കൊണ്ടു നടപടികള്‍ സ്വീകരിക്കുകയാണ്.കോ​ന്നി സി.​എ​ച്ച്.​സി ത​ണ്ണി​ത്തോ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ജ​ന​പ്ര​തി​ധി​ക​ൾ…

Read More