konnivartha.com; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുകുട്ടികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ വിദ്യാർഥി ആദിലക്ഷ്മി (8), തൈപ്പറമ്പിൽ മൻമദന്‍റെ മകൻ യദുകൃഷ്ണ (4) എന്നിവരാണ് മരിച്ചത്. ആദിലക്ഷ്മി മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരുക്കേറ്റു. ആദിലക്ഷ്മിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്ത് നിന്ന് കാണാതായ യദുകൃഷ്ണനായി ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദുവിനെ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോന്നി തേക്കുതോട് തൂമ്പാക്കുളത്ത് ആണ് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ…
Read Moreടാഗ്: thannithodu
ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം: എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
konnivartha.com; സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട കോന്നി കരിമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിനി ആദി ലക്ഷ്മി (8 )ആണ് മരണപ്പെട്ടത് . നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം.ആഴം ഉള്ള കുഴിയിലേക്ക് ആണ് ഓട്ടോ മറിഞ്ഞത് എന്ന് നാട്ടുകാര്‍ പറഞ്ഞു . ഡ്രൈവറും ആറു കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്‍ക്ക് കൈയ്ക്കു പരിക്ക് ഉണ്ട് .ഒരാള്‍ക്ക് പരിക്ക് ഗുരുതരം അല്ല .ഈ കുട്ടിയെ വീട്ടിലേക്ക് വിട്ടു . സാധാരണ പോകുന്ന ഓട്ടോയില്‍ അല്ല ഇന്ന് കുട്ടികളെയും കൊണ്ട് വീട്ടിലേക്ക് പോയത് .…
Read Moreപേരുവാലി കുടിവെള്ള പദ്ധതി ; 1000 കുടുംബങ്ങളിലേക്ക് ശുദ്ധജലം
konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള പേരുവാലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. ഇരു വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന തരത്തിലുള്ള ബ്രഹത് പദ്ധയാണ് 11.57 കോടി മുതൽ മുടക്കിൽ നിർമ്മാണം ആരംഭിക്കുന്നത്. വനം വകുപ്പിൻ്റെ അധീനതയിലുള്ള 64 സെൻ്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു കിട്ടിയിട്ടുളളത്. ആദ്യഘട്ടത്തിൽ വനം വകുപ്പിൻ്റെ സ്ഥലത്ത് കിണർ, പമ്പ് ഹൗസ്, പൈപ്പ്ലൈൻ സ്ഥാപിക്കൽ എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്ന 2.12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മണ്ണ് ടെസ്റ്റ് നടത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തന്നങ്ങൾ തുടങ്ങും. വെള്ളം സംഭരിക്കുന്നതിനുള്ള പ്രധാന സംഭരണ ടാങ്കുകൾ നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി വിട്ടു തന്നവരായ എലിമുള്ളുംപ്ലാക്കൽ പുത്തൻപുരയിൽ മത്തായി കുരുവിള, മണ്ണീറ വടക്കേക്കര തെക്കേതിൽ ജി.…
Read Moreകോന്നി തണ്ണിത്തോട് റോഡിലേക്ക് കുതിച്ചെത്തി കടുവ: വനത്തിലേക്ക് കയറിപ്പോയി
konnivartha.com: കോന്നി തണ്ണിത്തോട് മുണ്ടോംമൂഴിക്കും തണ്ണിത്തോട് മൂഴിക്കും ഇടയിലുള്ള ഭാഗത്ത് കടുവയെ കണ്ടതായി പോലീസ് വനപാലകരെ അറിയിച്ചു . വനംവകുപ്പ് ഈ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കി . വന മേഖല ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് പുലിയും കാട്ടാനയും കടുവയുമടങ്ങുന്ന വന്യ മൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതയാണ് . രാത്രികാല പട്രോളിങ്ങിനു പോയ പോലീസുകാരാണ് വനഭാഗത്തെ റോഡിൽ കടുവയെ കണ്ടത് എന്ന് വനപാലകരെ അറിയിച്ചത് . കോന്നി എലിമുള്ളുംപ്ലാക്കൽ നിന്ന് തേക്കുതോടിന് പോയ പോലീസ് പാര്‍ട്ടിയാണ് കടുവയെ കണ്ടത് എന്ന് പറയുന്നു . കല്ലാറിന്റെ ഭാഗത്ത് നിന്ന് റോഡിലേക്ക് കുതിച്ചെത്തിയ കടുവ റോഡിന്റെ മറുവശത്തെ ഉയർന്ന തിട്ടയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കഴിയാതെ കുറേ മുന്നോട്ടുപോയ ശേഷം വനത്തിലേക്ക് കയറിപോവുകയായിരുന്നു എന്നാണ് പോലീസ് വനം വകുപ്പില്‍ അറിയിച്ചത് . റാന്നി കോന്നി വനം ഡിവിഷന്‍റെ ഭാഗത്ത് കടുവയുടെ സ്ഥിരം…
Read Moreആനയുടെ സാന്നിധ്യം: റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം
konnivartha.com: കോന്നി ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അധികാരികളോട് ആവശ്യം ഉന്നയിച്ചു . വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലാതെ ഇറങ്ങുന്നതിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം റോഡിൽ നിലവിൽ ഉണ്ട് ദിവസേനേ യാത്ര ചെയ്യുന്നവർ ഭീതിയിലാണ് യാത്ര ചെയ്യുന്നത് . പലപ്പോഴും വാഹനങ്ങൾ അടുത്ത എത്തുമ്പോഴാണ് മൃഗങ്ങൾ റോഡിൽ നിൽക്കുന്നത് അറിയുന്നത്. മുൻകരുതൽ എന്ന നിലയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വന്യജീവികളുടെ സാന്നിധ്യം റോഡിൽ ഉണ്ടെങ്കിൽ അത് കൃത്യമായി യാത്രകാരെ അറിയിക്കുവാൻ രാത്രി പകൽ സമയങ്ങളിൽ ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും…
Read Moreരണ്ടു പഞ്ചായത്ത് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു
konnivartha.com: കോന്നി നിയോജക മണ്ഡലത്തിലെ രണ്ടു പഞ്ചായത്ത് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. തണ്ണിത്തോട് പഞ്ചായത്ത് സ്റ്റേഡിയവും, ഏനാദിമംഗലം പഞ്ചായത്ത് സ്റ്റേഡിയവും ആണ് നിർമ്മിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം ‘ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിക്കുന്നത്. പ്രവർത്തിയുടെ 50% തുക സംസ്‌ഥാന സർക്കാരും 50% തുക എം എൽ എ ഫണ്ടിൽ നിന്നും വിനിയോഗിക്കും.ഒരു സ്റ്റേഡിയത്തിന് ഒരു കോടി രൂപ വീതമാണ് അനുവദിക്കുന്നത്. സംസ്‌ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന് എം എൽ എ നേരിട്ട് നൽകിയ നിവേദനത്തേ തുടർന്നാണ് ശോച്യാവസ്ഥയിലായിരുന്ന സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിനായി തുക അനുവദിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ കീഴിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് (S.K.F) പ്രവർത്തിയുടെ നിർവഹണ ചുമതല.പ്രവർത്തി…
Read Moreകരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ് വേണം : ജനം ഇതാ സ്ഥലം ഒരുക്കി
konnivartha.com: കോന്നി കരിമാന്‍ത്തോട്ടിലേക്ക് കെ എസ് ആര്‍ ടി സി ബസ്സ് എത്തിക്കാന്‍ എന്ത് ത്യാഗവും ചെയ്യാന്‍ നാട് ഉണര്‍ന്നു . കെ എസ് ആര്‍ ടി സി ബസ്സ് ജീവനക്കാര്‍ക്ക് താമസിക്കാന്‍ മികച്ച നിലയില്‍ സ്ഥലം നാട്ടുകാര്‍ കണ്ടെത്തുകയും വിവരം തണ്ണിത്തോട് പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു . കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് താമസിക്കാന്‍ സ്ഥലം ഒരുക്കി നല്‍കിയാല്‍ കരിമാന്‍ത്തോട്ടിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസ്സ് പുനരാരംഭിക്കാന്‍ നടപടി എടുക്കും എന്ന് ഇന്നലെ ഗതാഗത വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞു . കോന്നി എം എല്‍ എയുടെ സബ് മിഷന് ആണ് മന്ത്രി മറുപടി പറഞ്ഞത് . മുന്‍പ് നല്ല നിലയില്‍ ഓടിക്കൊണ്ട് ഇരുന്ന കെ എസ് ആര്‍ ടി സി ബസ്സ് നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു…
Read Moreകരിമാൻതോട് ബസ് സർവീസ് പുന:ആരംഭിക്കുന്നത് പരിഗണിക്കും:ഗതാഗത മന്ത്രി
konnivartha.com/ തിരുവനന്തപുരം : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക് കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ പുന:ആരംഭിക്കുന്നത് സംബന്ധിച്ചും നിയമ സഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കെ എസ് ആര്‍ ടി സി കോന്നി ബസ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിങ്, ഡ്രയിനെജ്, അമിനിറ്റി സെന്റർ, പൊക്ക വിളക്കുകൾ എന്നീ പ്രവർത്തികൾക്കായി എം…
Read Moreകൊടിതോരണങ്ങളും ബോർഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല
konnivartha.com: നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും ബോർഡുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവിട്ട് 11 ദിവസം കഴിഞ്ഞിട്ടും അവ റോഡിൽ തന്നെ.സിപിഎം, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ കൊടിമരങ്ങളാണ് റോഡിൽ നിൽക്കുന്നത്.വൈദ്യുതി തൂണിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡും നീക്കിയിട്ടില്ല. ഉത്തരവ് നടപ്പാക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ പിഴയിടുമെന്ന് കോടതി പറഞ്ഞിട്ടും ബന്ധപ്പെട്ടവർ അനങ്ങുന്നില്ലെന്നാണ് പരാതി. കോന്നി മേഖലയിലെ ഒരു പഞ്ചായത്ത് പ്രദേശത്തും കൃത്യമായി കോടതി ഉത്തരവ് നടപ്പിലായില്ല . മത -സാമൂഹിക സാംസ്കാരിക രാഷ്ട്രീയക്കാരുടെ പൈപ്പില്‍ നാട്ടിയ കൊടികളും തോരണവും പഞ്ചായത്ത് അഴിച്ചു മാറ്റിയില്ല . കോടതി ഉത്തരവ് പോലും പാലിയ്ക്കാന്‍ മേഖലയിലെ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കഴിഞ്ഞില്ല .കോടതിയെ ബോധിപ്പിക്കാന്‍ ചിലയിടങ്ങളില്‍ മാത്രം നിയമം നടപ്പിലാക്കി . കോടതിയെ പോലും വെല്ലുവിളിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ തുനിയുന്നു .ഇത് കോടതി അലക്ഷ്യ നടപടികളിലേക്ക് ചെന്നെത്തും .…
Read Moreആതുര ശുശ്രൂഷ രംഗത്ത് വേറിട്ട ശബ്ദം : അഡ്വ. പ്രിൻസ് പി. തോമസ്സ്: അംഗീകാരം നൽകി ജന ഹൃദയങ്ങള്‍ ആദരിക്കുന്നു
konnivartha.com: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് പത്തനംതിട്ട ജില്ലാ സമ്മേളനം ഡിസംബർ 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ വച്ച് നടക്കുന്നു. മൂന്നു മണി മുതൽ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം അഭി. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. കോന്നി എം എല്‍ എ അഡ്വ കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയാണ് . പത്തനംതിട്ടയുടെ മലയോര മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി ആംബുലൻസ് സേവനം ഉൾപ്പെടെ ക്രമീകരിച്ച് ആതുര ശുശ്രൂഷ രംഗത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന അഡ്വ. പ്രിൻസ് പി. തോമസിനെ ചടങ്ങില്‍ അംഗീകാരം നൽകി അഭി : ഡോ . സാമുവല്‍ മാര്‍ ഐറേനിയോസ് , അഭി . ഡോ . എബ്രഹാം മാര്‍ സെറാഫിം ,അഭി . ഡോ…
Read More