പാഠപുസ്തകവും പഠന രീതിയും: ചര്‍ച്ച നയിച്ച് കുട്ടികള്‍

  പാഠപുസ്തകവും പഠന രീതിയും എന്താകണമെന്ന് അഭിപ്രായം പ്രകടിപ്പിക്കുവാന്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ നല്‍കിയ അവസരത്തെ കുട്ടികള്‍ തനതായ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമാക്കി. എല്ലാ ക്ലാസ് മുറികളിലും രാവിലത്തെ ഇടവേള മുതല്‍ ഉച്ചവരെയുള്ള സമയത്താണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കുന്നതിനുള്ള അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. ക്ലാസ്തലത്തില്‍ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ ക്ലാസ് തല ചര്‍ച്ച നടത്താനായിരുന്നു നിര്‍ദേശം. കുട്ടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചര്‍ച്ചകള്‍ നയിക്കുവാന്‍ വിദ്യാര്‍ഥികളെ ചുമതലപ്പെടുത്തി. ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നല്‍കിയ രേഖ പരിചയപ്പെടുന്നതിന് അധ്യാപകര്‍ നേരത്തെ തന്നെ ചര്‍ച്ച നയിച്ച വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. ക്ലാസിലെ സഹപാഠി തന്നെ ചര്‍ച്ച നയിച്ചപ്പോള്‍ കുട്ടികള്‍ നിര്‍ഭയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തി. ‘സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കണമെന്നും…

Read More