സുബല – സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു; സുബല കണ്‍വന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം 17 ന്

  പത്തനംതിട്ടയുടെ വികസന സങ്കല്പങ്ങള്‍ക്ക് ചാരുതയേകിക്കൊണ്ട് പട്ടികജാതി വികസന വകുപ്പിന്റെ സ്വപ്ന പദ്ധതിയായ സുബല കോംപ്ലക്സ് നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ട സുബല കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഈ മാസം 17 ന് ഉച്ചയ്ക്ക് 12 ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. യോഗത്തില്‍ വീണാജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്യും. ആന്റോ ആന്റണി എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍.റെഡ്ഡി, വിവിധ രാഷ്ട്രീയ കക്ഷികളുടെ ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട മേലേ വെട്ടിപ്പുറത്ത് നിലവിലുള്ള അഞ്ച് ഏക്കര്‍ സ്ഥലത്ത് കണ്‍വന്‍ഷന്‍ സെന്റര്‍, ബോട്ടിംഗ്, നടപ്പാതകള്‍, ആംഫി…

Read More