കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ അടുത്ത ഞായര്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കിവരുന്നതിന് തുല്യമായ നിയന്ത്രണങ്ങളാകും ഈ ദിവസങ്ങളിലും ഉണ്ടാകുന്നത്. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അനാവശ്യമായി ആരും വീടിന് പുറത്ത് ഇറങ്ങുകയോ, കൂട്ടം കൂടുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകളും അനുവദിക്കില്ല. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം; 2 മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം. ഹോം ഡെലിവറി സംവിധാനത്തിന് മുന്‍ഗണന. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. ആശുപത്രികള്‍, മാദ്ധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കായി പോകുന്നവര്‍ തിരിച്ചറിയല്‍…
Read More