സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1600 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

  konnivartha.com : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷ 2023ന് അപേക്ഷ ക്ഷണിച്ചു. എൽ ഡി സി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികളിലേക്കാണ് ഒഴിവുകൾ. മലയാളം ഉൾപ്പെടെ 15 ഭാഷകളിലായിരിക്കും പരീക്ഷ ന‌ടത്തുന്നത്. ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും. പ്രായപരിധി 18 -27 വയസ്സ്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. എല്ലാ തസ്തികകളിലേക്കും ടൈപ്പിംഗ് / സ്‌കിൽ ടെസ്റ്റ് എന്നിവ ഉണ്ടായിരിക്കും. https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂൺ 8. 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്.സി/ എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.ssckkr.kar.nic.in, https://ssc.nic.in. Staff Selection Commission invites applications for 1600 vacancies konnivartha.com: Staff Selection…

Read More