കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെളുപ്പിനെ ഇടുന്ന ദിനപ്പത്രം മോഷ്ടിക്കുന്നു KONNIVARTHA.COM (കോന്നി വാര്‍ത്ത ഡോട്ട് കോം ) : കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ പത്ര എജന്‍സികള്‍ ഇടുന്ന ദിനപ്പത്രം സ്ഥിരമായി മോഷണം പോകുന്നതായി പരാതി . വെളുപ്പിനെ 4 മുതല്‍ 6 മണിവരെ ആണ് പത്ര എജന്‍സികള്‍ ഏര്‍പ്പെടുത്തിയ പത്ര വിതരണക്കാര്‍ തങ്ങളുടെ വരിക്കാരായ വ്യാപാര സ്ഥാപനങ്ങളില്‍ ദിനപ്പത്രം കടകളുടെ ഷട്ടര്‍ അടിയിലൂടെ കടയ്ക്ക് ഉള്ളിലേക്ക് ഇടുന്നത് . പത്ര വിതരണക്കാര്‍ മടങ്ങിയാല്‍ ചിലര്‍ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളില്‍ സ്ഥാനം ഉറപ്പിക്കുകയും ഫോണ്‍ വിളിക്കുന്നു എന്ന രീതിയില്‍ നിന്ന ശേഷം ഷട്ടര്‍ അടിയിലൂടെ ദിനപ്പത്രം എടുത്തു ഷര്‍ട്ടിന് ഉള്ളില്‍ തിരുകി കൊണ്ട് പോകുന്നു . രാവിലെ വ്യാപാര സ്ഥാപനം തുറക്കുന്ന ഉടമ ദിനപ്പത്രം തിരയുന്നു എങ്കിലും പലപ്പോഴും കിട്ടാറില്ല . ദിനപ്പത്രം കിട്ടാതെ വരുന്നതോടെ വ്യാപാരിയും…
Read More