പത്തനംതിട്ട ജില്ല : പാമ്പുകടിയേറ്റാല്‍ ആന്റിവെനം ലഭ്യമാകുന്നത് 7 ആശുപത്രികളില്‍

  konnivartha.com: മഴക്കാലമായതോടെ വീടിന്റെ പരിസരത്തും ചുറ്റുപാടിലും സ്ഥാപനപരിസരങ്ങളിലും പാമ്പുകള്‍ കാണാനുളള സാധ്യത കൂടുതലാണ്. പാമ്പുകടിയേറ്റാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ജില്ലയിലെ ഏഴു പ്രധാന ആശുപത്രികളില്‍ പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനവും ചികിത്സയും ലഭ്യമാണ്. ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആസ്ഥാന ആശുപത്രി തിരുവല്ല, താലൂക്ക് ആസ്ഥാന ആശുപത്രി കോന്നി, താലൂക്ക് ആസ്ഥാന ആശുപത്രി റാന്നി, താലൂക്ക് ആസ്ഥാന ആശുപത്രി മല്ലപ്പളളി എന്നിവിടങ്ങളില്‍ ആന്റിവെനം ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു.

Read More

പാമ്പിന്‍ വിഷവുമായി കോന്നി നിവാസികളടക്കം മൂന്നുപേര്‍ പിടിയില്‍

konnivartha.com: രണ്ടുകോടി രൂപ വിലവരുന്ന പാമ്പിന്‍ വിഷവുമായി മൂന്നുപേര്‍ പിടിയില്‍. കോന്നി അതുമ്പുംകുളം ശ്രീ രാഗത്തില്‍പ്രദീപ് നായര്‍ (62)  ,കോന്നി അരുവാപ്പുലം പഞ്ചായത്തിലെ എല്‍ ഡി എഫ്   മുന്‍ പ്രസിഡൻറ്  , നിലവില്‍  സി പി ഐ എം   ഐരവൺ ലോക്കല്‍ കമ്മറ്റി അംഗം  പാഴൂര്‍ പുത്തന്‍ വീട്ടില്‍   ടി.പി കുമാര്‍(63), തൃശൂര്‍ കൊടുങ്ങൂര്‍ വടക്കേവീട്ടില്‍  ബഷീര്‍ (58)എന്നിവരാണ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി പോലീസാണ് മൂന്നു പേരെയും പിടികൂടിയത്. കൊണ്ടോട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് പിടികൂടിയത് . മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്    

Read More

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം

പാമ്പുകള്‍ ഇണ ചേരുന്നത് അഥവാ മാറാടുന്നത് കാണുന്നത് ദോഷകരം എന്ന് പഴമക്കാരുടെ വായ്‌ മൊഴികളില്‍ കേള്‍ക്കുന്നു .ഇതില്‍ സത്യം ഉണ്ടോ .പഠന വിഷയം അനുസരിച്ച് പാമ്പുകള്‍ ഇണ ചേരുന്നത് ആളൊഴിഞ്ഞ ഇടങ്ങളില്‍ ആണ് .പ്രത്യേകിച്ച് കാവുകളില്‍ .അസമയത്ത് കാവില്‍ പോകരുത് എന്ന് പറയുന്നത് ഇത് കൊണ്ടാണ് .പാമ്പുകള്‍ ഇണ ചേരുമ്പോള്‍ പരിസരമാകെ ഇഴഞ്ഞെത്തും.രണ്ടു മണിക്കൂര്‍ നേരം എങ്കിലും മാറാട്ടം തുടരും .ഒരേ ജാതി പാമ്പുകള്‍ മാത്രമാണ് ഇണ ചേരുന്നത് .ചേര ചേരയുമായി മാത്രം . ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ് പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ, വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ്…

Read More