konnivartha.com: ഇന്ത്യയില്‍ സ്‌കോഡയുടെ ഔട്‌ലെറ്റുകളുടെ എണ്ണം 300 തികഞ്ഞു. ഇന്ത്യയില്‍ 25 വര്‍ഷവും ആഗോള തലത്തില്‍ 130 വര്‍ഷവും പിന്നിടുന്ന സ്‌കോഡ രാജ്യത്ത് ഷോറൂമുകളുടെ എണ്ണം അതിവേഗം വര്‍ധിപ്പിക്കുകയാണ്. നിലവില്‍ 172 നഗരങ്ങളിലായിട്ടാണ് 300 ഔട്‌ലെറ്റുകള്‍ പൂര്‍ത്തീകരിച്ചത്. ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും മികച്ച അര്‍ധവാര്‍ഷിക വില്‍പന കൈവരിച്ച സ്‌കോഡ ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളിലൊന്ന് ഷോറൂമുകളുടെ എണ്ണത്തില്‍ വരുത്തിയ വര്‍ധനവാണെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു. കമ്പനിയുടെ ഉല്‍പന്നങ്ങളെ ജനങ്ങളുടെ അടുത്തെത്തിക്കുവാനും കാറുടമകളുടെ സര്‍വീസാവശ്യങ്ങള്‍ വേഗത്തില്‍ നിര്‍വഹിച്ചു നല്‍കാനും ഔട്‌ലെറ്റുകളുടെ വര്‍ധന സഹായകരമായിട്ടുണ്ട്. സര്‍വീസ് സെന്ററുകള്‍ വര്‍ധിച്ചതോടെ വര്‍ഷത്തില്‍ അഞ്ചര ലക്ഷം കാറുകള്‍ സര്‍വീസ് ചെയ്യുന്നതിനുള്ള ശേഷി ഇപ്പോള്‍ കമ്പനിയ്ക്കുണ്ട്. ഒന്നാം നിര നഗരങ്ങളില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കുന്നതിനൊപ്പം മറ്റു നഗരങ്ങളിലേക്ക് കൂടി സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ് സ്‌കോഡ ചെയ്യുന്നത്. കഴിഞ്ഞ…
Read More