നൈപുണ്യ വികസന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം കോന്നിയില്‍ നടന്നു

  ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടി konnivartha.com: നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രമെന്ന് വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് (കെ.എ.എസ്.ഇ) കീഴില്‍ കോന്നി എലിറയ്ക്കലില്‍ ആരംഭിച്ച സംസ്ഥാനത്തെ ആറാമത്തേയും ജില്ലയില്‍ ആദ്യത്തേതുമായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെയുള്ള നൈപുണ്യ വികസനത്തിലെ വിടവ് നികത്താന്‍ നൈപുണ്യ വകുപ്പ് അക്ഷീണം പ്രയത്‌നിക്കുകയാണ്. ഈ വെല്ലുവിളി നേരിടാന്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഒരു വികേന്ദ്രീകൃത മാതൃക സ്വീകരിച്ചു. നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമായ വിവിധ പദ്ധതികളെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്‍കുന്നതിനാണ്…

Read More