konnivartha.com : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കാമുകന്മാരുടെ വലയിലാകുന്നത് ആരുടെ കുറ്റം . അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പതിനാറ് വയസ്സുള്ള ആണ് കുട്ടിയുടെ കൂടെ സിനിമ ശാലയില്‍ പോയതും രണ്ടു കുട്ടികളുടെ പിതാവായ ബസ്സ് ഡ്രൈവര്‍ക്ക് ഒപ്പം പത്താം ക്ലാസ്സുകാരി ലോഡ്ജില്‍ പോയതും ഈ ആഴ്ചത്തെ സംഭവം ആണ് . രണ്ടും കേരളത്തില്‍ തന്നെ . പ്രായ പൂര്‍ത്തിയാകാത്ത കുറെ പെണ്‍കുട്ടികളെ അച്ഛനോളം പ്രായം ഉള്ള നിരവധി ആളുകള്‍ പീഡിപ്പിച്ചതും ഈ ആഴ്ച ആണ് . പ്രായപൂര്‍ത്തിയാകാത്ത ഇനിയും പരാതി കൊടുക്കാത്ത എത്രയോ പീഡന പരമ്പര സമൂഹത്തില്‍ ഉണ്ട് . പെണ്‍കുട്ടികളുടെ വളര്‍ച്ചയെ കുറിച്ചോ അവരുടെ മാനസ്സിക നിലയെകുറിച്ചോ അവരുടെ ദൈനംദിന രീതികളെകുറിച്ചോ മാതാവ് അറിയുന്നില്ല . മാതാവ് ആണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് . പിതാവ് ജോലി കഴിഞ്ഞു വരുമ്പോള്‍ വീട്ടില്‍…
Read More