കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മേഖലയിലെ പാറമട ക്രഷര്‍ യൂണിറ്റുകള്‍ എന്നിവിടെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ പിഴ തുകയില്‍ ഒതുക്കുന്നതിനാല്‍ വീണ്ടും വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നു . 18 കോടി രൂപയുടെ ക്രമക്കേടുകള്‍ പിഴ ത്തുക നല്‍കി നിയമ വിധേയമാക്കിയിരുന്നു . പിന്നീട് വിജിലന്‍സ് നടത്തിയ പരിശോധയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി എങ്കിലും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നടപടികള്‍ എങ്ങും എത്തിയില്ല . ഇപ്പൊഴും ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടന്നു കൊണ്ടിരിക്കുന്നു . ഓരോ മടയിലും നൂറിന് മേല്‍ ടിപ്പര്‍ ലോറികള്‍ അന്യ ജില്ലയില്‍ നിന്നും എത്തി പാറ ഉത്പന്നങ്ങള്‍ ശേഖരിച്ചു മടങ്ങുന്നു .എന്നാല്‍ പകുതിയില്‍ താഴെ ഉള്ള കണക്കുകള്‍ ആണ് ബന്ധപ്പെട്ട വകുപ്പുകളില്‍ സമര്‍പ്പിക്കുന്നത് . കോടികണക്കിനു രൂപയുടെ നികുതി വെട്ടിപ്പുകള്‍ നടക്കുന്നു…
Read More