സംസ്ഥാനത്തെ 40 കെ.എസ്.എഫ്.ഇ ഓഫീസുകളിൽ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി . ചിട്ടി ഇടപാടുകളില്‍ ലക്ഷങ്ങളുടെ തിരിമറി ഉണ്ടെന്നുള്ള പരാതി നേരത്തെ വിജിലന്‍സിന് ലഭിച്ചു .വിജിലന്‍സ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ പരാതിയിലെ പല കാര്യങ്ങളും സത്യമാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നു ശാഖകളില്‍ വിജിലന്‍സ് നേരിട്ടു പരിശോധന നടത്തി . ആളെണ്ണം പെരുപ്പിച്ചു കാട്ടി ചില മാനേജർമാർ ചിട്ടികളിൽ വ്യാപക ക്രമക്കേട് നടത്തി . ‘ഓപ്പറേഷന് ബചത്’ എന്ന പേരില്‍ ഉള്ള മിന്നൽ പരിശോധനയില്‍ തെളിവുകൾ ലഭിച്ചു .വിജിലൻസ് ഡയറക്ടർ സുദേഷ്കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവിധ ജില്ലകളില്‍ 40 ശാഖകളില്‍ ഒരേ സമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത് . പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം ചിട്ടിയിൽ നിക്ഷേപിക്കുന്ന ഇടപാടുകാരനെയും പ്രതിമാസം വിവിധ ചിട്ടികളിലായി ഒമ്പത് ലക്ഷവും മറ്റൊരാള്‍ നാലര ലക്ഷവും നിക്ഷേപിക്കുന്നതായി കണ്ടെത്തി…
Read More