ജില്ലയില് 15 മുതല് 17 വരെ പ്രായമുള്ളവര്ക്ക് കോവിഡ് വാക്സിനേഷന് നല്കി തുടങ്ങിയതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ.എല് അനിതാകുമാരി അറിയിച്ചു. ജനുവരി 3 മുതലാണ് ഈ പ്രായത്തിലുള്ളവര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചത്. കോവാക്സിന് എടുത്തവര്ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാവുന്നതാണ്. ഇതനുസരിച്ച് ജനുവരി 31 മുതല് രണ്ടാം ഡോസ് വാക്സിന് നല്കി തുടങ്ങിയതായും കാലാവധി പൂര്ത്തിയായവര് രക്ഷകര്ത്താക്കളോടൊപ്പം എത്തി രണ്ടാം ഡോസ് വാക്സിന് എടുക്കേണ്ടതാണെന്നും ഡിഎംഒ പറഞ്ഞു. പോസ്റ്റര് പ്രകാശനം ചെയ്തു പകര്ച്ചവ്യാധി നിയന്ത്രണ പ്രവര്ത്തനങ്ങളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ മെഡിക്കല് ഓഫീസിന്റെ ആഭിമുഖ്യത്തില് തയ്യാറാക്കിയ പോസ്റ്ററുകള്, ഡോക്ടര്മാര്ക്കുള്ള ചികിത്സാ നിര്ദ്ദേശങ്ങള്, ലഘുലേഖകള് തുടങ്ങിയവ ജില്ലാ മെഡിക്കല് ഓഫീസര് ഡോ.എല് അനിതാകുമാരി പ്രകാശനം ചെയ്തു. ജില്ലാ സര്വ്വൈലെന്സ് ഓഫീസര് ഡോ.സി എസ് നന്ദിനി, ആര് സി എച്ച് ഓഫീസര് ഡോ.ആര് സന്തോഷ്കുമാര്,…
Read More