എസ്ബിഐ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി

  konnivartha.com: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി. എസ്ബിഐ തിരുവനന്തപുരം സർക്കിളിന്‍റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ബിനോദ് കുമാർ മിശ്ര ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു ഐഎഎസിന് ചെക്ക് തിരുവനന്തപുരത്ത് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും. എസ് ബി ഐ കേരള സർക്കിൾ സി ജി എം ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ് മുഹമ്മദ്‌ ഖാൻ, സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ രാജാറാം കെ കെ തുടങ്ങിയവർ പങ്കെടുത്തു. SBI Thiruvananthapuram Circle Donates Rs 97.50 Lakhs to TB Patients   konnivartha.com: As part of State…

Read More

ജനസുരക്ഷ പദ്ധതികള്‍ക്ക് കൂടുതല്‍ പിന്തുണയുമായി എസ്ബിഐ

    konnivartha.com: സര്‍ക്കാരിന്‍റെ ജനസുരക്ഷ ക്യാംപെയ്ന് പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ മേഖലകളിലെ തങ്ങളുടെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കുമായി ശില്‍പശാല സംഘടിപ്പിച്ചു. പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാന്‍ മന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ) എന്നിവയെ കുറിച്ച് കൂടുതല്‍ അവബോധം വളര്‍ത്താനും അര്‍ഹരായ എല്ലാ ജനങ്ങളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലുമാണ് ശില്‍പശാല ശ്രദ്ധ കേന്ദ്രീകരിച്ചത്.   പ്രതിവര്‍ഷം 436 രൂപയും 20 രൂപയും വീതം നാമമാത്ര പ്രീമിയം ഈടാക്കിയാണ് പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നീ രണ്ടു പദ്ധതികള്‍ യഥാക്രമം ലൈഫ് ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സ് നല്‍കുന്നു. കേരളം, തമിഴ്നാട്, സിക്കിം, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, കര്‍ണാടക, ആന്‍ഡമാന്‍ ആന്‍റ് നിക്കോബാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എസ്ബിഐയുടെ എല്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍മാരും നോഡല്‍…

Read More

വെളിച്ചം ഇല്ലാതെ എസ് ബി ഐ കോന്നി എ റ്റി എം : മൊബൈല്‍ വെട്ടത്തില്‍ “ഞെക്കണം “

  konnivartha.com : കോന്നി സെന്‍ട്രല്‍ ജെങ്ക്ഷന് സമീപം ഉള്ള എസ് ബി ഐയുടെ അടുത്തടുത്ത്‌ ഉള്ള രണ്ട് എ റ്റി എമ്മില്‍ കയറിയാല്‍ ഒന്നുങ്കില്‍ മൊബൈല്‍ വെട്ടം വേണം അല്ലെങ്കില്‍ ടോര്‍ച്ചോ മെഴുകുതിരിയോ കയ്യില്‍ കരുതണം . ഈ രണ്ട് എ റ്റി എമ്മിലും രാത്രി പോയാല്‍ വെട്ടം ഇല്ല . പ്രായമായവര്‍ എ റ്റി എമ്മിന്‍റെ ബട്ടണ്‍ ഞെക്കണം എങ്കില്‍ ഇതില്‍ ഒരെണ്ണം കരുതണം . ഏതാനും ദിവസമായി എ റ്റി എമ്മില്‍ ബള്‍ബ് കത്തുന്നില്ല . അധികാരികള്‍ അറിഞ്ഞിട്ടും നടപടി ഇല്ല എന്ന് പൊതുജനം പരാതി ഉന്നയിച്ചു . സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ അനാസ്ഥഇത്ര മാത്രം ആണെങ്കില്‍ സേവനം സംബന്ധിച്ചുള്ള പരാതി ആര് പരിഹരിക്കും . എ റ്റി എമ്മിലെ അടിസ്ഥാന സൌകര്യമായ വെളിച്ചം ലഭിക്കാന്‍ ഇനി റിസര്‍വ് ബാങ്ക് ഇടപെടണോ…

Read More

അശരണർക്ക് ആശ്രയമായി എസ്.ബി.ഐ

    കോന്നി വാര്‍ത്ത : ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്കു വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരം ഭക്ഷ്യ കിറ്റ് വിതരണം നടത്തി. കോന്നി അട്ടച്ചാക്കൽ സേവാ കേന്ദ്രത്തിൽ വച്ച് കോന്നി പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന നാല്‍പ്പത് വീട്ടുകാരെ കണ്ടെത്തി അരി ഉൾപ്പെടെ പല വ്യജ്ഞന സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. വാർഡുമെമ്പർ സി.എസ് സോമന്‍റെ അദ്ധ്യക്ഷതയിൽ എസ്.ബി.ഐ പത്തനംതിട്ട റീജയണൽ മാനേജർ പ്രദീപ് നായർ ഉത്ഘാടനവും വിതരണവും ചെയ്തു. പോലീസ് സബ് ഇൻസ്പെക്ടർ കെ.ഉണ്ണി, ബാങ്ക് ഉദ്യോഗസ്ഥർ റ്റി.ആർ .പ്രശാന്ത്, സുരേഷ് കുമാർ, മുൻ മെമ്പർ വിക്രമൻ, ആനന്ദ് നായർ ആശംസയും പത്തനംതിട്ട റീജയണൽ ഓഫീസ് ചീഫ് മാനേജർ റ്റി.കെ സോമൻ എന്നിവർ സംസാരിച്ചു.

Read More

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടും

#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾക്ക് നവംബർ 22 ഞായറാഴ്ച തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചത്.ഇന്റർനെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം എന്നാണ് സന്ദേശം

Read More