ശശികല നായരുടെ ‘ഉള്ളെഴുത്ത്’ പുസ്തകം പ്രകാശനം ചെയ്തു

  konnivartha.com: മലയാളത്തിലെ ആദ്യ പുസ്തകാലയമായ കോന്നി വീനസ് ബുക്ക് ഡിപ്പോ & ബുക്ക് പബ്ലിഷിങ് കമ്യൂണിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഉള്ളെഴുത്ത്’ പ്രകാശനം ചെയ്തു. സോഷ്യൽമീഡിയയിലൂടെ ശ്രദ്ധേയയായ പ്രവാസി എഴുത്തുകാരിയായ ശശികല നായരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ കുറിപ്പുകളുടെ സമാഹാരമാണ് ഉള്ളെഴുത്ത്. റാന്നി എം എൽ എ അഡ്വ: പി. എൻ. പ്രമോദ് നാരായണൻ പത്തനംതിട്ട ഡപ്യൂട്ടി ജില്ലാ കളക്ടർ ആർ രാജലക്ഷ്മിയ്ക്ക് ആദ്യകോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു . സാംസ്കാരികസമ്മേളനം നടന്നു . റാന്നി കാട്ടൂർ എൻ എസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരികസമ്മേളനത്തിൽ അതിവേഗചിത്രകാരനും സചിത്രപ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി അദ്ധ്യക്ഷത വഹിച്ചു. കരമന എൻ എസ് എസ് വിമിൻസ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ അനില ജി നായർ പുസ്തകാവതരണം നിർവഹിച്ചു. ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ സന്തോഷ്‌, പഞ്ചായത്ത്…

Read More