ശബരിമല : വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (4/12/2021 )

വിർച്വൽ ക്യൂവിന് പുറമെ സ്‌പോട്ട് ബുക്കിംഗ്  ശബരിമല ദർശനത്തിനുള്ള സ്‌പോട്ട് ബുക്കിംഗ് വിർച്വൽ ക്യൂവിന് പുറമെയാണ്. ഒരു ദിവസം പരമാവധി  5,000 പേർക്കാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം അനുവദിക്കുന്നത്. പക്ഷേ, ഇത് ഉപയോഗപ്പെടുത്തുന്നത് പരമാവധി അഞ്ഞൂറോളം പേർ മാത്രം. വിർച്വൽ ക്യൂ വഴി 40,000 പേരടക്കം 45000 പേർക്കാണ് ഒരു ദിവസം ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗിന് നാല് കൗണ്ടറുകൾ ഇടത്താവളമായ നിലയ്ക്കലിൽ പ്രവർത്തിക്കുന്നുണ്ട്. വിർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗും സൗജന്യമാണ്.   നിലയ്ക്കലിന് പുറമെ എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിർച്വൽ…

Read More