ഡോളി: അമിത തുക ഈടാക്കിയാൽ കർശന നടപടി പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള ഡോളി യാത്രയ്ക്ക് ദേവസ്വം നിശ്ചയിച്ചതിലും കൂടുതൽ തുക തീർത്ഥാടകരിൽ നിന്നും ഈടാക്കുന്നുവെന്ന പരാതിയിൽ ഡ്യൂട്ടി മജിസ്ട്രേട്ട് പരിശോധന നടത്തി. തീർത്ഥാടകരിൽ നിന്നും അമിത തുക ഈടാക്കുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ കൈ കൊള്ളുമെന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് ആർ സുമീതൻ പിള്ള അറിയിച്ചു. പാചക ഗ്യാസിന്റെ ദുരുപയോഗം പാടില്ല ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയെടുക്കും. അമിത വില ഈടാക്കുന്ന ഹോട്ടലുകൾക്കെതിരെയും നടപടിയുണ്ടാകും. ഇക്കാര്യത്തിൽ എല്ലാവരും നിയമാനുസൃതം മുന്നോട്ട് പോകണമെന്നും ഡ്യൂട്ടി മജിസ്ട്രേട്ട് വാർത്താ കുറിപ്പിൽ അറിയിച്ചു. അയ്യപ്പഭക്തരുടെ മനം നിറച്ച് വൈഷ്ണവം ഭജൻസ് സന്നിധാനത്ത് അയ്യപ്പഭക്തരുടെ മനം നിറച്ച് ഭക്തിഗാന സുധയുമായി ഭജനസംഘം. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിനു കീഴിലെ വൈഷ്ണവം ഭജൻസാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനകൾ ആലപിച്ചത്. രഞ്ജിഷ് ദേവും ആനന്ദും…
Read More