ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 03/12/2024 )

ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം; 1055 കേസ്, 2.11 ലക്ഷം പിഴ ശബരിമല: ശബരിമലയിൽ എക്സൈസ് പരിശോധന ശക്തം. ഡിസംബർ രണ്ടുവരെ 197 ഇടങ്ങളിൽ പരിശോധന നടത്തി. 1055 കേസുകളിലായി 2.11 ലക്ഷം രൂപ പിഴയീടാക്കിയതായി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ലഹരിനിരോധിത മേഖലയായ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും പൊലീസും മോട്ടോർവാഹനവകുപ്പും ആരോഗ്യവകുപ്പും എക്സൈസും ചേർന്ന് 17 സംയുക്ത പരിശോധനകൾ നടത്തി. സന്നിധാനത്ത് 65 റെയ്ഡുകളാണ് നടന്നത്. സിഗരറ്റും പുകയിലഉൽപ്പന്നങ്ങളും ഉപയോഗിച്ചതിന് 439 കേസ് രജിസ്റ്റർ ചെയ്തു. പമ്പയിൽ എക്സൈസ് 92 റെയ്ഡുകൾ നടത്തി 370 കേസ് രജിസ്റ്റർ ചെയ്തു. നിലയ്ക്കലിൽ 57 പരിശോധനകൾ നടത്തി. 246 കേസ് രജിസ്റ്റർ ചെയ്തു. സന്നിധാനത്ത് സി.ഐ. ജി. രാജീവും നിലയ്ക്കലിൽ സി.ഐ. ബെന്നി ജോർജും പമ്പയിൽ സി.ഐ.: എൻ.കെ. ഷാജിയും റെയ്ഡുകൾക്ക് നേതൃത്വം നൽകി. പരിശോധനയ്‌ക്കൊപ്പം…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ (03.12.2024)

  ശബരിമല ക്ഷേത്ര സമയം (03.12.2024) രാവിലെ 3.00 – ഉച്ചയ്ക്ക് 1.00 വൈകുന്നേരം 3.00 – രാത്രി 11.00 പൂജാ സമയം നെയ്യഭിഷേകം- രാവിലെ 3.30 മുതൽ ഉഷഃപൂജ- രാവിലെ 7.30 ഉച്ചപൂജ- 12.30 ദീപാരാധന-വൈകിട്ട് 6.30 അത്താഴപൂജ-രാത്രി 9.30 രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം   10 ദിവസം 420 പരിശോധന;49 കേസ്, 3,91,000 രൂപ പിഴ: ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം ശബരിമല: ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ് രജിസ്റ്റർ ചെയ്ത് 3.91 ലക്ഷം രൂപ പിഴ ചുമത്തി. തീർഥാടകരെ ചൂഷണം ചെയ്യുന്നത് തടയാനും ശുചിത്വവും സുരക്ഷിതവുമായ ഭക്ഷ്യവസ്തുക്കളാണ് ലഭ്യമാക്കുന്നതെന്ന് ഉറപ്പാക്കാനും…

Read More