ഓമല്ലൂര്‍ : തൊഴില്‍സഭ സംഘടിപ്പിച്ചു

Spread the love

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴില്‍സഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു.

 

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍. അമ്പിളി അധ്യക്ഷത വഹിച്ചു. ഓരോ പ്രദേശത്തുമുള്ള തൊഴില്‍ അന്വേഷകരെ അതതു പ്രദേശങ്ങളിലോ സംസ്ഥാനത്തിന് അകത്തും പുറത്തുമോ ഉള്ള തൊഴില്‍ ദാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നതാണ് തൊഴില്‍ സഭയുടെ പ്രധാന ലക്ഷ്യം. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട തൊഴില്‍ സഭയില്‍ കില റിസോഴ്സ്പേഴ്സണ്‍ ഉണ്ണികൃഷ്ണന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ഉദ്യോഗാര്‍ഥികള്‍ തൊഴില്‍ സഭയില്‍ പങ്കെടുത്തു.

 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി തോമസ്, ജനപ്രതിനിധികളായ മിനി വര്‍ഗീസ്, അന്നമ്മ, എന്‍. മിഥുന്‍, അനില്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രമോജ് കുമാര്‍, തൊഴില്‍സഭ കമ്മ്യൂണിറ്റി അംബാസിഡര്‍ സുജ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!