ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 21/11/2023)

ശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് ) ………….. പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ 3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം 3.05 ന് …. പതിവ് അഭിഷേകം 3.30 ന് …ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം 7.30 ന് ഉഷപൂജ 12 ന് ഇരുപത്തിയഞ്ച് കലശപൂജ തുടർന്ന് കളഭാഭിഷേകം 12.30 ന് ഉച്ചപൂജ 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും 6.30ന് ദീപാരാധന 6.45 ന് പുഷ്പാഭിഷേകം 9.30 മണിക്ക് …..അത്താഴപൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.   ശബരിമലയില്‍ ശക്തമായ മഴ  ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ ശക്തമായ മഴ പെയ്തു .   പവിത്രം ശബരിമല ശുചീകര…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

10 വര്‍ഷങ്ങള്‍ക്ക് ശേഷം അയ്യന്റെ സന്നിധിയില്‍ പാടി വനപാലകര്‍ konnivartha.com : പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം അയ്യന്റെ സന്നിധിയില്‍ അയ്യപ്പ സ്തുതികള്‍ ആലപിച്ചപ്പോള്‍ വനപാലകര്‍ക്കും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്കും അത് സ്വപ്ന സാഫല്യത്തിന്റെ നിമിഷം. ദര്‍ശനപുണ്യം തേടിയെത്തിയ ഭക്ത ജനങ്ങള്‍ തിങ്ങി നിറഞ്ഞ സദസിനെയും അത് ഭക്തിസാന്ദ്രമാക്കി. വടശ്ശേരിക്കര റേഞ്ച് ഓഫീസര്‍ കെ.വി. രതീഷിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് ശ്രീ ശാസ്താ ഓഡിറ്റോറിയത്തില്‍ അയ്യപ്പ സ്തുതികളാലപിച്ചത്. ഗംഗയാറു പിറക്കുന്നു, വിഘ്‌നേശ്വരാ ജന്മനാളികേരം, കര്‍പ്പൂര പ്രിയനേ തുടങ്ങി 15 ഗാനങ്ങള്‍ ഭക്തജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 2012 വരെ എല്ലാ വര്‍ഷവും ഡിസംബര്‍ 12 ന് സന്നിധാനത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗാനാലാപനം നടന്നിരുന്നു. എന്നാല്‍ അതിനു ശേഷം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ഈ വര്‍ഷം വീണ്ടും പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇനി വരും വര്‍ഷങ്ങളിലും തുടരുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു.…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന് തുടക്കം ശബരിമലയെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആവിഷ്‌കരിച്ച ശബരിമല സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞ പദ്ധതി പവിത്രം ശബരിമലയുടെ ഭാഗമായുള്ള പരിസര ശുചീകരണം സന്നിധാനത്ത് നടന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രസിഡണ്ടിനൊപ്പം നടന്ന ശുചീകരണത്തില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍, അസി.എക്‌സി ഓഫീസര്‍ എ രവികുമാര്‍, പി ആര്‍ ഒ സുനില്‍ അരുമാനൂര്‍ മറ്റ് ജീവനക്കാര്‍ ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നിത്യവും ഒരു മണിക്കൂര്‍ വീതമാണ് പവിത്രം ശബരിമലയുടെ ഭാഗമായി സന്നിധാനവും പരിസരവും ശുചീകരിക്കുക. മകരവിളക്ക്: ഒരുക്കങ്ങള്‍ വിലയിരുത്തി ദേവസ്വം പ്രസിഡണ്ട്. മകരവിളക്ക് മഹോല്‍സവത്തിന്റെ മുന്നോടിയായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മുന്നൊരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് അഡ്വ.കെ അനന്തഗോപന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മകരജ്യോതി ദര്‍ശിക്കാന്‍…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

മകരവിളക്ക് ഉല്‍സവം: മുന്‍കരുതല്‍ ശക്തമാക്കി വനം വകുപ്പ് മകരവിളക്കിന് മുന്നോടിയായി പട്രോളിംഗും കാട്ടുതീ നിയന്ത്രണ സംവിധാനങ്ങളും ത്വരിതപ്പെടുത്തി വനം വകുപ്പ്. കാട്ടുതീ തടയുന്നതിന് മാത്രമായി പമ്പയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. മകരവിളക്ക് കാണാന്‍ അയ്യപ്പഭക്തര്‍ തടിച്ച് കൂടുന്ന പുല്ല് മേട് ഭാഗങ്ങളില്‍ നിയന്ത്രിത തീ കത്തിക്കല്‍ ആരംഭിച്ചു.തീ പടരുന്നത് തടയുന്നതിനായി ഫയര്‍ ലൈന്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. മകരവിളക്ക് ദര്‍ശന പോയിന്റുകളില്‍ സ്റ്റാഫുകളെ മുന്‍കൂട്ടി നിശ്ചയിച്ച് കഴിഞ്ഞു. അയ്യപ്പഭക്തര്‍ കാല്‍നടയായി വരുന്ന എരുമേലി- കരിമല പാതയിലും സത്രം – പുല്ലുമേട് പാതയിലും അധിക ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചു. പകലും രാത്രിയുമുള്ള പട്രോളിംഗ് ശക്തമാക്കി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റൂമുകളാണ് വനം വകുപ്പിന്റേതായി പമ്പയിലും സന്നിധാനത്തുമുള്ളത്.എലിഫന്റ് സ്‌ക്വാഡും സുസജ്ജമാണ്. ഉത്സവ തുടക്കത്തില്‍ അപകടകരമായ മരങ്ങളും മരക്കൊമ്പുകളും മുറിച്ച് മാറ്റിയും. ആക്രമണകാരികളായ പന്നികളെ പിടികൂടി സ്ഥലം മാറ്റിയും…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്യൂ ഫലപ്രദം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരുക്കിയ പ്രത്യേക ക്യൂ സംവിധാനം ഫലപ്രദമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന തിരക്ക് മറികടക്കാനും ഭക്തര്‍ക്ക് സുഖ ദര്‍ശനം ഒരുക്കാനും വേണ്ടിയാണ് പ്രത്യേക ക്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നടപ്പന്തലിലെ ഒമ്പതാമത്തെ വരിയാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കിയ ആദ്യ ദിവസമായ ഇന്നലെ ( ഡിസംബര്‍ 19) ഭക്തരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കാതെ അയ്യപ്പ ദര്‍ശനം സാധ്യമായതിന്റെ സന്തോഷത്തിലാണ് സ്ത്രീകളും കുട്ടികളും. ഒരു കുട്ടിയോടോപ്പം ഒരു രക്ഷകര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോള്‍ പ്രത്യേക ക്യൂ ക്രമീകരിച്ചിരിക്കുന്നതെന്നും സന്നിധാനത്തെ പ്രത്യേക ക്യൂ ക്രമീകരണം പരിശോധിച്ചശേഷം അദ്ദേഹം പറഞ്ഞു. ശബരിമല എപ്പോഴും മാലിന്യ വിമുക്തമായിരിക്കണം: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമലയില്‍ തിരക്കേറുന്നു;ഡിസംബര്‍ 9 നും 12 നും ബുക്കിംഗ് ഒരു ലക്ഷത്തിന് മുകളില്‍ ശബരിമലയില്‍ ഭക്തജനത്തിരക്കേറുന്നു. ഡിസംബര്‍ 9 നും 12 നും ഒരുലക്ഷത്തിനു മുകളിലാണ് ദര്‍ശനത്തിനായുള്ള ബുക്കിംഗ്. ഡിസംബര്‍ 9 ന് ശബരിമല ദര്‍ശനത്തിനായി ഇതുവരെ (ബുധന്‍) ഓണ്‍ലൈനായി ബുക്ക് ചെയ്തത് 1,04,200 പേരാണ്. ഈ മണ്ഡകാലം ആരംഭിച്ചശേഷം ആദ്യമായാണ് ഒരു ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഒറ്റദിവസം ദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ 12 നും ഒരു ലക്ഷത്തിന് മുകളിലാണ് ബുക്കിംഗ് (1,03,716 പേര്‍). ഡിസംബര്‍ 8 ന് 93,600 പേരും 10 ന് 90,500 പേരും 11 ന് 59,814 പേരുമാണ് ഇതുവരെ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ക്രിസ്തുമസ് അവധികൂടി വരുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും തിരക്കേറാനാണ് സാധ്യത. തിരക്ക് വര്‍ധിച്ചാലും ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനും വഴിപാടുകള്‍ ചെയ്യുന്നതിനും ആവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ സന്നിധാനത്ത് സജ്ജമാണ്. ഈ…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശരവേഗ സേവനവുമായി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി) മണ്ഡലകാല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മല ചവിട്ടുന്ന അയ്യപ്പന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ (ഇ.എം.സി). പമ്പ മുതല്‍ സന്നിധാനം വരെയും വിവിധ ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചും 17 ഇ.എം.സി സെന്ററുകളാണ് പ്രവര്‍ത്തനം നടത്തുന്നത്. സന്നിധാനത്ത് മാത്രം നാല് പ്രധാന ആശുപത്രികള്‍ക്ക് പുറമേ വിവിധ ഇടങ്ങളിലായി മൂന്ന് ഇ.എം.സികളും പ്രവര്‍ത്തിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അയ്യപ്പഭക്തര്‍ക്ക് പ്രാഥമിക ശുശ്രൂഷ ഇ.എം.സി സെന്ററുകളില്‍ നിന്നും നല്‍കി കൂടുതല്‍ ചികിത്സ ആവശ്യമായി വരുന്നവരെ സന്നിധാനത്ത് തന്നെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലേക്കും തുടര്‍ ചികിത്സ ആവശ്യമായി വരുന്ന പക്ഷം പമ്പ ആശുപത്രിയിലേക്കും മാറ്റുന്ന രീതിയാണ് ഇഎംസി സെന്ററുകളില്‍ നടക്കുന്നത്. കാര്‍ഡിയാക് അറസ്റ്റ്, ഫസ്റ്റ് എയ്ഡ്, മുറിവുകള്‍ ഡ്രസ്സിംഗ്, ബി.പി, ഷുഗര്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കേണ്ട എല്ലാ സജ്ജീകരണങ്ങളും കേന്ദ്രങ്ങളില്‍ സജ്ജമാണ്.…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരിമല തീര്‍ഥാടനം : സ്റ്റീല്‍ പാത്രങ്ങളുടെ വില നിശ്ചയിച്ചു ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ വില്‍ക്കുന്ന സ്റ്റീല്‍, അലുമിനിയം, പിച്ചള പാത്രങ്ങളുടെ വില പുനര്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി. സ്റ്റീല്‍ പാത്രങ്ങളുടെ സന്നിധാനത്തെ വില തൂക്കം, അടിസ്ഥാന വില/കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന ക്രമത്തില്‍: 1 ഗ്രാം -50 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 60 ശതമാനവും. 51 ഗ്രാം-100 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 50 ശതമാനവും. 101 ഗ്രാം-150 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 40 ശതമാനവും. 151 ഗ്രാം-200 ഗ്രാം, 700 രൂപ, പാത്രവിലയും പാത്രവിലയുടെ 30 ശതമാനവും. സ്റ്റീല്‍ പാത്രങ്ങളുടെ പമ്പയിലെ വില തൂക്കം, അടിസ്ഥാന വില/ കിലോ ഗ്രാം, ഈടാക്കാവുന്ന പരമാവധി വില എന്ന…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

അമിതവില: സന്നിധാനത്തും പമ്പയിലും കടകള്‍ക്കെതിരെ നടപടിയെടുത്തു സന്നിധാനത്തും പമ്പയിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. സന്നിധാനത്ത് പരാതിയുയര്‍ന്ന സ്ഥാപനങ്ങളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് സജികുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സന്നിധാനത്തെ ജ്യൂസ് കട, പാത്രക്കട പാണ്ടിത്താവളത്തിലെ ശ്രീഹരി ഭവന്‍ ഹോട്ടല്‍ എന്നിവയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി. വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ഡ്യൂട്ടി മജിസ്ട്രേറ്റ് പരിശോധന നടത്തിയത്. ജ്യൂസ് കടയില്‍ അളവിലും, ഗുണത്തിലും, വിലയിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഒരു നാരങ്ങ കൊണ്ട് അഞ്ചിലധികം നാരങ്ങാ വെള്ളം എടുത്തായിരുന്നു വെട്ടിപ്പ്. 43 രൂപയുള്ള തണ്ണിമത്തന്‍ ജ്യൂസിന് 54 രൂപയാണ് വാങ്ങിയതായും കണ്ടെത്തി. വെട്ടിപ്പ് തുടര്‍ന്നാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന താക്കീതും മജിസ്ട്രേറ്റ് നല്‍കി. 120 രൂപ തീരുമാനിച്ച പാത്രത്തിന് സന്നിദാനത്തിന് സമീപമുള്ള പാത്രക്കടയില്‍ 150 രൂപയാണ് ഈടാക്കിയിരുന്നത്. കൊള്ളവില പരസ്യമായി…

Read More

ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍

ശബരീശ സന്നിധിയെ ഭക്തിസാന്ദ്രമാക്കി പോലീസിന്റെ ഗാനാര്‍ച്ചന ശബരിമല സന്നിധാനം ഡ്യൂട്ടിയിലുള്ള കേരള പോലീസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥര്‍ സന്നിധാനം മണ്ഡപത്തില്‍ നടത്തിയ ഭക്തിഗാന അര്‍ച്ചന ശബരിമലയെ ഭക്തിസാന്ദ്രമാക്കി. സന്നിധാനം എ.എസ്.ഒ ( അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ) ബി. വിനോദ് ഭക്തിഗാന അര്‍ച്ചന ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എസ്.ഐ. സൈബു കുമാറിന്റെ നേതൃത്വത്തില്‍ ആറ് പേരടങ്ങുന്ന പോലീസ് സംഘമാണ് ഭക്തിഗാനങ്ങള്‍ ആലപിച്ചത്. ശബരിമല സന്നിധാനത്ത് വര്‍ഷങ്ങളായി പോലീസ് ഉദ്യോഗസ്ഥര്‍ ഭക്തിഗാന അര്‍ച്ചന നടത്തിവരുന്നു. പരിസ്ഥിതിയെ പരിരക്ഷിച്ച് ശബരിമലയെ മാതൃകാ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണം: നിയമസഭയുടെ പരിസ്ഥിതി സമിതി പരിസ്ഥിതിയെ പരിരക്ഷിച്ച് മികച്ച മാസ്റ്റര്‍പ്ലാനോടെ ശബരിമലയെ മാതൃകാ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റണമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എംഎല്‍എ പറഞ്ഞു.  നിയമസഭാ പരിസ്ഥിതി സമിതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പമ്പയില്‍…

Read More