ശബരിമല വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 21/11/2023)

ശബരിമലയിലെ (22.11.2023)ചടങ്ങുകൾ.( വൃശ്ചികം ആറ് )
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

 

ശബരിമലയില്‍ ശക്തമായ മഴ 

ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ ശക്തമായ മഴ പെയ്തു .

 

പവിത്രം ശബരിമല ശുചീകര യജ്ഞത്തിൽ പങ്കാളിയായി ദേവസ്വം ബോർഡ് പ്രസിഡന്റ്

ക്ഷേത്രങ്ങളുടെ പരിശുദ്ധിയും വൃത്തിയും നിലനിർത്തി പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്സ് പ്രശാന്തും. പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്നിധാനത്തും പരിസരങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

സന്നിധാനത്തെ എല്ലാം പ്രധാന പോയിന്റുകളും നേരിട്ട് എത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പങ്കാളിയാവുകയും ചെയ്തത്. ജൈവ അജൈവ മാലിന്യങ്ങൾ എടുക്കുകയും ട്രാക്ടറിൽ കയറ്റുകയും ചെയ്ത് മാതൃകയായി. മാലിന്യം പൂർണമായും ഇല്ലാതാക്കുക, പ്രധാനമായും പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമല ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യം. വൃശ്ചികം ഒന്നിന് വിശുദ്ധ ദിനമായി ആചരിക്കുകയും ചെയ്തിരുന്നു.

എല്ലാ ദിവസവും രാവിലെ 9ന് തുടങ്ങി ഒരു മണിക്കൂർ നീളുന്ന ക്ഷേത്ര ഭാരവാഹികളുടെയും ജീവനക്കാരുടെയും പരിശ്രമമാണ് സന്നിധാനം ശുദ്ധീകരിക്കുന്നത്.ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ മിച്ചഭൂമികൾ പൂജയ്ക്കുള്ള തുളസി, അരുളി,ജമന്തി തുടങ്ങിയ പൂക്കൾ കൃഷി ചെയ്യാൻ വിനിയോഗിക്കുമെന്നും ദേവസ്വം ബോർഡിന് കീഴിലുള്ള 1257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ബോർഡ് മെമ്പർ സുന്ദരേശൻ, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർമാർ, അസിസ്റ്റന്റ് മാർ, മറ്റ് ഉദ്യോഗസ്ഥർ, ക്ഷേത്ര ജീവനക്കാർ, സ്ട്രക്ചർ സർവീസ് തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണത്തിന്റെ ഭാഗമായിരുന്നു.

അയ്യപ്പ ദർശനത്തിന് 11 മാസമുള്ള മണികണ്ഠനും

അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. ഇന്നലെ (20/11) വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്.

മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയ യും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ ഫിനാൻഷ്യൽ അണലിസ്റ്റാണ് ഭീമ ശേഖർ.

ശുചീകരണ പ്രവർത്തകർക്ക് വനംവകുപ്പിന്‍റെ പരിശീലനം

ശബരിമലയിൽ വിവിധ വകുപ്പുകളുടെ ശുചിത്വ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പരിശീലന പരിപാടി സന്നിധാനത്തിന് സമീപമുള്ള വനംവകുപ്പ്‌ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ സംഘടിപ്പിച്ചു.
തേക്കടി എക്കോളജിസ്റ്റ് ഡോ രമേശ്, വന്യ ജീവി ഫോട്ടോഗ്രാഫർ സി. സുനിൽ കുമാർ എന്നിവർ ക്ലാസ്സ് നൽകി.

മകര മണ്ഡലവിളക്ക് ഒരുക്കങ്ങൾ എല്ലാം വനം കുപ്പ് പൂർത്തീകരിച്ചു. പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ പമ്പാ റേഞ്ചിന്റെ പരിധിയിലാണ് ശബരിമല ക്ഷേത്രവും പരിസരവും സ്ഥിതിചെയ്യുന്നത്. ഫോറസ്റ്റിന്റെ അധികാരപരിധിയിൽ വരുന്ന രണ്ട് കാനന പാതകളാണ്ശബരിമലയിൽ എത്താൻ കഴിയുന്ന സത്രം, അഴുതക്കടവ് എന്നിവ. ഈ രണ്ടു പാതയിലും അയ്യപ്പഭക്തരുടെ സുരക്ഷ മുൻനിർത്തി എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

പമ്പ-കാനനപാതയിൽ അഴുതകടവ്, കല്ലിടാംകുന്ന്, വെള്ളാരംചെറ്റ, വള്ളിത്തോട്, പുതുശ്ശേരി, കരിമല ചെറിയാനവട്ടം, വലിയാനവട്ടം എന്നീ എട്ടു താവളങ്ങളിൽ അയ്യപ്പഭക്തർക്ക് കിടക്കാനുള്ള വിരികളും മറ്റു സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വന്യമൃഗ സാന്നിധ്യ മറിയാൻ നിരീക്ഷണ ക്യാമറകൾ, 150 ലധികം ഇക്കോ ഗാർഡുകൾ എന്നിവയുമുണ്ട്. 88 പ്രശ്നബാധിത പന്നികളെ മാറ്റിയിട്ടുണ്ട്. 75 ഫോറസ്റ്റ് പരിശീലനാർഥികളെയും വിന്യസിച്ചിട്ടുണ്ട്.

ഡ്യൂട്ടി മജിസ്ട്രേറ്റ് പ്രമോദ്, പത്തനംതിട്ട വെസ്റ്റ് ഡപ്യൂട്ടി ഡയറക്ടർ കെ. വി.ഹരികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ദിനേശ് കുമാർ, പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി. അജികുമാർ, സന്നിധാനം എസ്എഫ്ഓ രാജീവ് രഘുനാഥ്, കൺസർവേഷൻ ബയോളജിസ്റ്റ് ഡോ.രമേഷ്, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.

 

വാവര് സ്വാമി നടയിൽ നിന്നും പ്രസാദം വാങ്ങുന്ന അയ്യപ്പൻമാർ

error: Content is protected !!