ശബരിമല വാര്‍ത്തകള്‍ ,വിശേഷങ്ങള്‍ (5/12/2021 )

നടപ്പന്തലിൽ സാനിറ്റൈസിംഗ് ഡിസ്‌പെൻസർ; മാസ്‌ക് വിതരണം ശബരിമല സന്നിധാനത്ത് നടപ്പന്തലിൽ വിർച്വൽ ക്യൂവിൽ പ്രവേശിക്കുന്നിടത്ത് പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചു. മാസ്‌ക് ധരിക്കാതെ കടന്നുവരുന്നവർക്ക് പോലീസ് വക മാസ്‌കുമുണ്ട്. മാസ്‌കില്ലാതെ വരുന്നവരെ സർജിക്കൽ മാസ്‌ക് ധരിപ്പിച്ച് വിടുകയാണ് പോലീസ് ചെയ്യുന്നത്. സന്നിധാനത്തെ ഉന്നതതല യോഗത്തിലെ തീരുമാന പ്രകാരമാണ് കോവിഡ് പ്രതിരോധത്തിനായി പോലീസ് സാനിറ്റൈസിംഗ് ഡിസ്‌പെൻസർ സ്ഥാപിച്ചത്. മാസ്‌ക് ധരിക്കുന്നതിനായും ഉപയോഗിച്ച മാസ്‌കുകൾ വലിച്ചെറിയാതിരിക്കാനുമായി ആരോഗ്യ വകുപ്പും ദേവസ്വം ബോർഡും നിരന്തരമായ ബോധവത്കരണം നടത്തുന്നുണ്ട്. കടകളിൽ ജോലി ചെയ്യുവർ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധന നടത്തുമെന്ന് സന്നിധാനം സ്‌പെഷൽ പോലീസ് ഓഫീസർ ആർ. ആനന്ദ് അറിയിച്ചിരുന്നു. ശബരിമല നൽകുന്നത് മനുഷ്യൻ ഒന്നാണെന്ന സന്ദേശം: അബ്ദുൽ റഷീദ് മുസ്ല്യാർ ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് ശബരിമല സന്നിധാനത്ത് നാം കാണുന്നതെന്ന് വാവര്‌സ്വാമി നടയിലെ…

Read More