ശബരിമല വാര്‍ത്തകള്‍ (2/12/2021 ) സന്നിധാനത്ത് കനത്ത മഴയിലും ഭക്തജനത്തിരക്ക് ശബരിമല സന്നിധാനത്ത് വ്യാഴാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വൈകീട്ട് നാല് മണിക്ക് നട തുറക്കുമ്പോൾ നടപ്പന്തൽ ഭക്തജനങ്ങളാൽ നിറഞ്ഞിരുന്നു. രാവിലെ നാല് മണിക്ക് നട തുറന്നു. അഞ്ച് മുതൽ ഏഴ് മണി വരെ നെയ്യഭിഷേകം. ഭക്തജനങ്ങൾക്ക് നേരിട്ട് നെയ്യഭിഷേകത്തിന് സൗകര്യം ഇപ്പോഴില്ല. നെയ്‌ത്തേങ്ങയിലെ നെയ്യ് ക്ഷേത്രത്തിന് പിറക് വശത്തെ കൗണ്ടറിൽ നൽകി രശീത് വാങ്ങി പുറത്ത് നിന്ന് അഭിഷേകം ചെയ്ത നെയ്യ് നൽകുകയാണ് ചെയ്യുന്നത്. രാവിലെ 11.30ന് 25 കലശാഭിഷേകവും തുടർന്ന് കളഭാഭിഷേകവും ഉണ്ടായിരുന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഞുണങ്ങാർ താൽക്കാലിക പാലം നിർമ്മാണം അന്തിമഘട്ടത്തിൽ പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ…
Read More