(കേന്ദ്ര കാര്‍ഷിക, ഗ്രാമവികസന മന്ത്രാലയം) കോന്നി വാര്‍ത്ത ഡോട്ട് കോം : 1947-ല്‍ നിലവില്‍ വന്ന റബ്ബര്‍ ആക്ട് കാലോചിതമായ പല ഭേദഗതികള്‍ക്കും പലവട്ടം വിധേയമായിട്ടുണ്ട്. 2009 ലാണ് ഏറ്റവും അവസാനത്തെ ഭേദഗതികള്‍ ആക്ടില്‍ ഉണ്ടായിട്ടുള്ളത്. തുടര്‍ന്നുണ്ടായ കാലഘട്ടങ്ങളിലെ മാറ്റങ്ങള്‍ ക്കനുസരിച്ച് റബ്ബര്‍ ആക്ടിലെ ചില ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുക എന്നതാണ് നിയമത്തിന്റെ ഭേദഗതിയിലൂടെ ലക്ഷ്യമിടു ന്നത്. റബ്ബര്‍ ബോര്‍ഡ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തന ങ്ങള്‍ക്ക് നിയമപരമായ സാധുതയുണ്ടാക്കുകയും പ്രവര്‍ത്തനമേഖലകള്‍ കൂടുതല്‍ വിപുലപ്പെടുത്തുകയും ബോര്‍ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയും ചെയ്യജശ യെന്നതും ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നുണ്ട്. റബ്ബര്‍ ആക്ടില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഭേദഗതികള്‍ പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമായി മനസ്സിലാകുന്നതാണ്. റബ്ബര്‍ ലൈസന്‍സിനു പകരം ഒറ്റത്തവണ രജിസ്‌ട്രേഷന്‍ എന്ന മാറ്റം തന്നെ ഉദാഹരണമാണ്. റബ്ബര്‍വ്യാപാരത്തിനായാലും സംസ്‌കരണ ത്തിനായാലും ഉത്പന്നനിര്‍മ്മാണത്തിനായാലും നിശ്ചിത കാലയളവില്‍ ഫീസടച്ചു പുതുക്കേണ്ടവയാണ് ഈ…
Read More