konnivartha.com: ആര് വൈ എഫ്ഫ് കേരളാ സൈക്കിൾ റൈഡേഴ്സിന് കോന്നിയിൽ ആര് എസ് പി ടൗൺ കമ്മറ്റിയും,ഐക്യ കർഷക സംഘവും സംയുക്തമായി യാത്ര അയപ്പ് നല്കി ആര് വൈ എഫ്ഫ് ജനുവരി 19 മുതൽ 29വരെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കുന്ന കേരള സൈക്കിൾ റൈഡിൽ പങ്കെടുക്കുന്ന .രാജി ദിനേശിനും(RYF ജില്ലാ പ്രസിഡന്റ്)സ.ദേവദർശനുംആര് എസ് പികോന്നി ടൗൺ കമ്മറ്റി ഒരുക്കിയ യാത്ര അയപ്പ് സമ്മേളനം ടൗൺ കമ്മറ്റി സെക്രട്ടറി ഡാനിയേൽ ബാബു മഞ്ഞകടംബിന്റെ അദ്ധ്യക്ഷതയിൽ ,ഐക്യ കർഷക സംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് രവി പിള്ള ഉദ്ഘാടനം ചെയ്തു. അനിത ബിജു,ശശിധരൻ നായർ,ഗീത രവി,ശ്രീകുമാർ അട്ടച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.യാത്ര അയപ്പ് യോഗത്തിന് രാജി ദിനേശ് നന്ദി പറഞ്ഞു
Read Moreടാഗ്: RSP
കോന്നി മെഡിക്കൽ കോളേജ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം :ആർ.എസ്. പി
Konnivartha. Com :കോന്നി മെഡിക്കൽ കോളേജ് ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് ആ എസ് പി പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് ശിവകുമാർ ആവശ്യപ്പെട്ടു. ആർ എസ് പി കോന്നി ടൗൺ കമ്മറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇപ്പോൾ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് പണ്ടുകാലത്തെ ഗ്രാമച്ചന്തകൾ പ്രവർത്തിച്ചിരുന്നതുപോലെ 9 മണിമുതൽ ഉച്ചക്ക് 1 മണിവരെയാണ് . 1 മണിക്ക് പൂട്ടികെട്ടി പോകുന്നതുകാരണം ഒ പ്പിയിൽ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നിന്നും വരുന്ന രോഗികൾക്കു ചികിത്സ കിട്ടാത്ത സാഹചര്യമാണുള്ളത് . ഇതിന് എത്രയും പെട്ടന്നു പരിഹാരം കണ്ടില്ലെങ്കിൽ ആർ എസ് പി ശക്തമായ സമരപരിപാടികൾ ആരംഭിക്കും . ആർ എസ് പി കോന്നി ടൗൺ കമ്മറ്റിയുടെ സെക്രട്ടറിയായി ഡാനിയേൽ ബാബുവിനേയും ,ഐക്യമഹിളാ സംഘം കോന്നി ടൗൺ സെക്രട്ടറിയായി അനിത ബിജുവിനെയും തിരഞ്ഞെടുത്തു…
Read More