തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം

തദ്ദേശസ്ഥാപന തലത്തില്‍ റോഡ് സുരക്ഷാ സമിതികള്‍ അടിയന്തരമായി ചേരണം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ജൂലൈ 10 ന് മുന്‍പായി റോഡ് സുരക്ഷാ സമിതികള്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന റോഡ് സുരക്ഷാ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. റോഡ് സുരക്ഷയ്ക്ക് തടസമായി നില്‍ക്കുന്ന മരങ്ങള്‍, മരച്ചില്ലകള്‍, പോസ്റ്റുകള്‍, സ്ലാബുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യാന്‍ വേണ്ട നടപടികളെ കുറിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കണം. പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി റോഡ് പ്രവര്‍ത്തികളില്‍ ഏകോപനം ഉണ്ടാകണം. പി.ഡബ്ല്യു.ഡി ജോലികള്‍ നടക്കാത്ത റോഡുകളില്‍ സുരക്ഷയ്ക്കു ഭീഷണിയായി നില്‍ക്കുന്ന പോസ്റ്റുകള്‍ അടിയന്തര പ്രാധാന്യമുള്ളതായി കണക്കിലെടുത്ത് അവ ഉടന്‍ നീക്കം ചെയ്യാന്‍ കെഎസ്ഇബി നടപടി സ്വീകരിക്കണം. പി.ഡബ്ല്യു.ഡി പാലങ്ങളുടെ വശങ്ങളിലെ അനധികൃതമായ കൃഷിയിടങ്ങളും, പി.ഡബ്ല്യു.ഡി…

Read More