അപേക്ഷകൾ ക്ഷണിക്കുന്നു

  konnivartha.com; കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് യംഗ് പ്രൊഫഷണലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.   konnivartha.com; 40 വയസ്സിൽ താഴെ പ്രായമുള്ള ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതൽ 21 ദിവസമാണ്. അപേക്ഷാ ഫോമും വിശദാംശങ്ങളും കോഴിക്കോട് റീജിയണൽ പാസ്‌പോർട്ട് ഓഫീസ് വെബ്‌സൈറ്റിന്റെ ഹോം പേജിലെ “സർക്കുലറുകൾ” എന്ന ലിങ്കിൽ ലഭ്യമാണ്.(https://services1.passportindia.gov.in/psp/RPO/KozhikodeRPO)   Regional Passport Office, Kozhikode invites applications for the engagement of Young Professional on contract basis konnivartha.com; Regional Passport Office, Kozhikode, has invited applications for the engagement of Young Professional for a period of one year on a contract basis. Graduates/Post…

Read More

കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മേധാവിയായി ദിപിൻ പി.ആർ, ഐ.എഫ്.എസ് ചുമതലയേറ്റു

  konnivartha.com; ദിപിൻ പി.ആർ, ഐ.എഫ്.എസ്, കൊച്ചി റീജിയണൽ പാസ്‌പോർട്ട് ഓഫീസ് മേധാവിയായി ചുമതലയേറ്റു. 2017 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഓഫീസറായ ഇദ്ദേഹം എറണാകുളം ജില്ലയിലെ കളമശ്ശേരി സ്വദേശിയാണ്. ഇതിനുമുമ്പ്, വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇന്തോ-പസഫിക് ഡിവിഷനിൽ അണ്ടർ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഹംബൻടോട്ടയിലെ ഇന്ത്യൻ കോൺസൽ ജനറലായും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ, വിദേശകാര്യ മന്ത്രാലയത്തിലെ അമേരിക്കാസ് ഡിവിഷൻ, പ്രവാസികാര്യ വിഭാഗം എന്നിവിടങ്ങളിലും വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സിവിൽ സർവീസസിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം മർച്ചൻ്റ് നേവിയിൽ മറൈൻ എഞ്ചിനീയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. Dipin P.R, IFS assumes charge as Head of Office in Regional Passport Office, Cochin Dipin P.R, an Indian Foreign Service (IFS) Officer of 2017 batch, has assumed the charge of Head…

Read More

രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്

  konnivartha.com: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി  കീർത്തി വർധൻ സിങ്ങിൽ നിന്നും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ ടി ആർ അവാർഡ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ആറു ലക്ഷത്തിലധികം പാസ്പോർട്ടുകളും ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ആണ് കൊച്ചി ഓഫീസ് വഴി പ്രോസസ് ചെയ്തത്. പ്രതിദിനം മൂവായിരത്തി എഴുന്നൂറോളം പാസ്പോർട്ട് സംബന്ധമായ അപേക്ഷകൾ കൊച്ചി ഓഫീസിനു കീഴിലുള്ള സേവാ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യുന്നു. പാസ്പോർട്ട് അപേക്ഷകർക്ക് സേവകേന്ദ്രത്തിലെ സ്ലോട്ടുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനും, സേവകേന്ദ്രത്തിൽ അഭിമുഖത്തിന് ശേഷം പാസ്‌പോർട്ട് പ്രിൻ്റ് ചെയ്ത് അപേക്ഷകന് അയക്കുന്നതിനുള്ള ഏറ്റവും…

Read More