എല്ലാ വര്‍ഷവും മുടങ്ങാതെ കന്നിയിലെ മകം നാളില്‍ നെല്ലിന്‍റെപിറന്നാള്‍ ആഘോഷിക്കുന്നവര്‍ എവിടെയോക്കയോ ഇന്നും ഉണ്ട് . പാലക്കാട് , വയനാട് മേഖലയില്‍ ഈ കാര്‍ഷിക സംസ്ക്കാരം ഇന്നും ആചരിക്കുന്നവര്‍ പഴമയുടെ തുടി മനസ്സില്‍ ഏന്തിയവര്‍ ആണ് . കാലത്തിന്‍റെ പോക്കില്‍ കാര്‍ഷിക രീതികളില്‍ പലതും നമ്മള്‍ക്ക് അന്യമായി . എങ്കിലും കൃഷിയെ സ്നേഹിച്ചവര്‍ ഈ സംസ്കാരത്തെ മറക്കില്ല ആചാരങ്ങളെയും . വയനാട്ടിലും പാലക്കാടും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടതും അന്യം നിന്നു പോയതുമായ ഒരാചാരം. കന്നി മാസത്തിലെ മകം നക്ഷത്രം ലക്ഷ്മിദേവിയുടെ പിറന്നാൾ നെൽകതിരിനെ ദേവിയായി സങ്കല്‍പ്പിച്ചു പൂജ ചെയ്യുന്നു.അന്നം തരുന്ന നെല്‍ക്കതിരിനെ പൂക്കളും തീര്‍ഥ ജലത്തിലും അഭിഷേകം ചെയ്യുന്നു . നൂറ് മേനിയായി വിളവ് കിട്ടുവാന്‍ മനം നിറഞ്ഞ് പ്രാര്‍ഥന . കതിരു നിരക്കുന്ന പാടത്ത് നിന്നും ആദ്യം പൂവിട്ട് വളര്‍ന്ന നെല്ലോലകള്‍ കന്നിയിലെ മകം…
Read More