konnivartha.com : ജില്ലയില്‍ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടി വരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിക്കണം. എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ, കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണുക്കള്‍ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. രോഗസാധ്യത കൂടുതലുള്ളവര്‍ പാടത്തും പറമ്പിലും കൃഷിപ്പണിയിലേര്‍പ്പെടുന്ന കര്‍ഷകര്‍. കൈതച്ചക്ക തോട്ടത്തില്‍ പണിയെടുക്കുന്നവര്‍. ക്ഷീരകര്‍ഷകര്‍. കെട്ടിടനിര്‍മാണ തൊഴിലാളികള്‍. അഴുക്കുചാല്‍ പണികള്‍ ചെയ്യുന്നവര്‍. മീന്‍പിടുത്തക്കാര്‍. മലിനമായ നദികളിലും കുളങ്ങളിലും നീന്താന്‍ ഇറങ്ങുന്നവര്‍. അറവുശാലകളിലെ ജോലിക്കാര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍. വീടും പരിസരവും വൃത്തിയാക്കുന്ന വീട്ടമ്മമാരുടെ…
Read More