konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…
Read Moreടാഗ്: ranni forest
കാട്ടാനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു
konnivartha.com: ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വേണ്ടി വനം വകുപ്പ് ടെൻഡർ ക്ഷണിച്ചു. 20 ലക്ഷം രൂപ അടങ്കൽ തുകയിൽ 6.400 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.24/10/2024 ൽ ടെൻഡർ ഓപ്പൺ ചെയ്യും.തുടർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് 10 ദിവസത്തിനുള്ളിൽ പണികൾ ആരംഭിക്കാൻ കഴിയും എന്ന് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.. മണക്കയം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അള്ളുങ്കൽ ഡാം വരെ 2.5 കിലോമീറ്റർ ദൂരം ഒരു റീച്ചും ഡാം മുതൽ സീതത്തോട് ജംഗ്ഷന് സമീപം വരെ 3.9 കിലോമീറ്റർ ദൂരം മറ്റൊരു റീച്ചുമായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഒക്ടോബർ 11 ന് ചിറ്റാർ പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് സൗരോർജ്ജ…
Read Moreപത്തനംതിട്ട ജില്ലയിലെ വന മേഖലയില്‍ കാട്ടാനകള്‍ അടിക്കടി ചരിയുന്നതില്‍ അസ്വാഭാവികത
konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില്‍ ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള്‍ ആണ് കോന്നി ,റാന്നി എന്നിവ…
Read Moreമൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക്
konnivartha.com : വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും . വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ് മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം…
Read Moreനാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം
നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട് കോന്നി വാര്‍ത്ത : കൃഷിയിടത്തിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കര്‍ഷകര്‍ക്ക് തന്നെ കെണി വെച്ച് പിടിച്ച് കൊല്ലാം . വിവരം വനം വകുപ്പ് ജീവനകാരെ അറിയിക്കണം . നേരത്തെ വന്ന ഉത്തരവിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതും പഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്ക് മാത്രം. പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. വിഷ പ്രയോഗത്തിലൂടെയോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതി ഷോക്ക് ഏൽപ്പിച്ചോ പന്നികളെ കൊല്ലാൻ പാടില്ലെന്ന് പുതിയ ഉത്തരവിലും ഉണ്ട് .ഇവ ഒഴികെ ഏത് മാര്‍ഗവും ഉപയോഗിക്കാം . വനാതിർത്തിയിൽനിന്ന്…
Read Moreമൂട്ടി പഴവര്‍ഗ്ഗങ്ങള്‍ കൂട്ടത്തോടെ വിളഞ്ഞു കിടക്കുന്ന കാഴ്ച കാണണമെങ്കിൽ വരിക ..കോന്നി ,റാന്നി വനത്തിലേക്ക് …
വനം എന്നും ഒരു കൌതുകമാണ് .ഒപ്പം അമൂല്യ സസ്യങ്ങളുടെ ജീന്‍ കലവറ കൂടിയാണ് .വനത്തില്‍ മുട്ടി മരത്തില്‍ നിറയെ കായ്കള്‍ വിളഞ്ഞു പഴുത്തു .കാഴ്ചകള്‍ക്ക് ഒപ്പം ഔഷധഗുണമേറിയ മുട്ടി പ്പഴം നുകരാം .കോന്നി ,റാന്നി വനം ഡിവിഷനുകളില്‍ ഉ ള്‍ ക്കാടിന് ഉള്ളില്‍ ഏക്കര്‍ കണക്കിന് വരുന്ന മുട്ടി മരങ്ങളില്‍ നിറയെ കായ്കള്‍ വിളഞ്ഞു നില്‍ക്കുന്നത് ആരിലും കൌതുകം നിറയ്ക്കും .വലിയ കായ്കളില്‍ പുറം തോട് പിളര്‍ത്തിയാല്‍ ഉള്ളില്‍ കാണുന്ന പുളി നിറഞ്ഞ മാംസള ഭാഗം ഭക്ഷ്യ യോഗ്യ മാണ് .പുറം തൊലി അച്ചാര്‍ ഇടുവാന്‍ ഉത്തമമാണ് .വന വാസികളുടെ ഇഷ്ട വിഭവമാണ് മൂട്ടില്‍ പഴം . ചോലവനങ്ങളില്‍ കൂടുതലായി മുട്ടി മരം കാണുന്നു . ജൂണ്‍ -ജൂലായ് മാസങ്ങളില്‍ പഴം പാകമാകും . പെരിയാര്‍ ടൈഗര്‍ വനം ഉള്‍പ്പെടുന്ന ശബരിമല കാടുകളില്‍ മുട്ടി പഴം…
Read More