നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം

നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം

പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്

കോന്നി വാര്‍ത്ത : കൃഷിയിടത്തിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കര്‍ഷകര്‍ക്ക് തന്നെ കെണി വെച്ച് പിടിച്ച് കൊല്ലാം . വിവരം വനം വകുപ്പ് ജീവനകാരെ അറിയിക്കണം . നേരത്തെ വന്ന ഉത്തരവിൽ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതും പഞ്ചായത്ത് നിയോഗിച്ചിരിക്കുന്ന ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്ക് മാത്രം.

പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. വിഷ പ്രയോഗത്തിലൂടെയോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചോ വൈദ്യുതി ഷോക്ക് ഏൽപ്പിച്ചോ പന്നികളെ കൊല്ലാൻ പാടില്ലെന്ന് പുതിയ ഉത്തരവിലും ഉണ്ട് .ഇവ ഒഴികെ ഏത് മാര്‍ഗവും ഉപയോഗിക്കാം .

വനാതിർത്തിയിൽനിന്ന്‌ രണ്ടു കിലോമീറ്റർ എങ്കിലും അകലമുള്ള സ്ഥലങ്ങൾ മുതൽ കാട്ടുപന്നികളെ കുരുക്ക് വച്ചോ കുഴി കുത്തിയോ പിടിക്കാം. ഇത് വരെ 91 പന്നികളെയാണ് വെടിവച്ചു കൊന്നത്.പഴയ ഉത്തരവ് പ്രകാരം കേരളത്തില്‍ ആദ്യമായി ശല്യകാരായ കാട്ടു പന്നിയെ വെടിവെച്ച് കൊന്നത് കോന്നി അരുവാപ്പുലം ഭാഗത്ത് ആയിരുന്നു . 2021 മെയ്‌ 7 വരെയാണ്‌ പുതിയ ഉത്തരവിന്‍റെ കാലാവധി. പ്രത്യേക ടാസ്‌‌ക്‌ ഫോഴ്സുകൾ രൂപീകരിക്കണം. വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ അംഗങ്ങൾ ആയിരിക്കണം.

ശല്യക്കാരായ കാട്ടു പന്നികളെ “നാട്ടിലെ താവളത്തില്‍” എത്തി കുരിക്കിട്ട് പിടിച്ച് കൊല്ലണം എന്നാണ് കര്‍ഷകരുടെ ആവശ്യം . റബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ തെളിച്ചാല്‍ കാട്ടു പന്നികള്‍ പ്രദേശത്ത് നിന്നും തനിയെ ഒഴിവാകും . രാത്രി കാലങ്ങളില്‍ ആണ് കാട്ടു പന്നികള്‍ നാട്ടില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് . കോന്നി, റാന്നി വനം ഡിവിഷന്‍റെ ഭാഗമായ മിക്ക പ്രദേശത്തും കാട്ടു പന്നികള്‍ നാട്ടില്‍ താവളം ഉറപ്പിച്ചു . ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് മാത്രമേ കാട്ടു പന്നികളെ കൊല്ലാവൂ എന്നായിരുന്നു ആദ്യ ഉത്തരവിലെ നിർദേശം.

error: Content is protected !!