കോന്നി മെഡിക്കല്‍ കോളജിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണ കരാര്‍ രാജസ്ഥാന്‍ കമ്പനിക്ക്

  കോന്നി വാര്‍ത്ത : ഗവ. മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ കരാര്‍ രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഥന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിർമ്മാണ കമ്പനി നേടി.എസ്റ്റിമേറ്റ് തുകയിൽ നിന്നും 15 കോടി താഴ്ത്തി 199 കോടി രൂപയ്ക്കാണ് കമ്പനി കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ 110 കോടി രൂപയുടെ പുതിയ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണവും ഈ കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. രണ്ട് വര്‍ഷമാണ് നിര്‍മ്മാണ കാലവധി. 200 കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 500 കിടക്കകള്‍ ഉള്ള ആശുപത്രിയായി മെഡിക്കല്‍ കോളജ് ഉയരുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എംഎല്‍എ പറഞ്ഞു.   രണ്ടാം ഘട്ടത്തിന്റെ ഭാഗമായി അക്കാദമിക്ക് ബ്ലോക്കിന്റെ എക്സ്റ്റന്‍ഷന്‍ മൂന്ന് നിലയില്‍ നിര്‍മ്മിക്കും. അഞ്ച് നിലയിലുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ 200 കുട്ടികള്‍ക്കുള്ള…

Read More