പുൽവാമ അനുസ്മരണ ദിനാചരണം കോന്നിയില്‍ നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുൽവാമ ഭീകരാക്രമണ അനുസ്മരണം.പുൽവാമ ജില്ലയിൽ 2019 ഫെബ്രുവരി 14 നടന്ന ഭീകരാക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച 45 സി ആര്‍ പി എഫ് ധീര ജവാൻമാരെ അനുസ്മരിച്ചുകൊണ്ട് കോന്നി മാരൂർപ്പാലം ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ പുഷ്പാര്‍ച്ചനയും ദീപം തെളിയിക്കലും അനുശോചനവും നടത്തി. ക്ലബ്ബ്പ്രസിഡന്‍റ് ജിതിൻ മാരൂർപാലത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് മെമ്പറുംസി ആര്‍ പി എഫ് ജവാനുമായ രാഹുൽ രാജ്‌ കണ്ണൂരേത്ത് ആദ്യ ദീപം തെളിയിച്ചു. ക്ലബ്ബ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി.

Read More