കോന്നിയില്‍ ജലം മലിനമാക്കുന്ന പാറമടയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം

    konnivartha.com : ജനങ്ങളുടെ പരാതിക്ക് പരിഗണനല്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും. കോന്നി:ജനങ്ങളുടെ കുടിവെള്ളം മലിനമാക്കുന്ന ക്രഷർ യൂണിറ്റിനെതിരെ കർശന നടപടി സ്വീകരിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. കോന്നി പഞ്ചായത്ത് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അടുകാട് ഇൻഡസ്ട്രീസിൽ നിന്നും, വിനായക ഗ്രാനൈറ്റ്സിൽ നിന്നും അടുകാട് തോട്ടിലൂടെ മാലിന്യം ഒഴുക്കിവിട്ട് പഞ്ചായത്ത് തടയണയിലും, കുടിവെള്ള ഓലിയിലുമുള്ള ജലം മലിനമാക്കുന്നതിനെതിരെ പ്രദേശവാസികളായ അറുപത് കുടുംബങ്ങൾ എം.എൽ.എയ്ക്ക് പരാതി നല്കിയിരുന്നു. മാലിന്യം നിറഞ്ഞ കുടിവെള്ളമാണ് ഓലിയിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്നത്. തടയണയിലെ ജലത്തിൽ കുളിച്ചാൽ ജനങ്ങൾക്ക് ചൊറിച്ചിലും, മറ്റ് അസ്വസ്ഥതകളും പതിവാണ്. ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെട്ട എം.എൽ.എ പോലിസ് ,റവന്യൂ, പഞ്ചായത്ത്, ആരോഗ്യ, മൈനിങ്ങ് ആൻ്റ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരേയും കൂട്ടിയാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്. പാറമട സൃഷ്ടിക്കുന്ന വിവിധ പ്രശ്നങ്ങൾ ജനങ്ങൾ…

Read More