സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ കോന്നി വാര്‍ത്ത ഡോട്ട് കോം : എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സയ്ക്കായി 50 ശതമാനം കിടക്കകള്‍ നീക്കിവയ്ക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയ്ക്ക് ഒപ്പം തന്നെ സ്വകാര്യ മേഖലയിലും കോവിഡ് ചികിത്സ ലഭ്യമാക്കണം. സര്‍ക്കാര്‍ നിര്‍ദേശിച്ച നിരക്കില്‍ സ്വകാര്യ മേഖലയിലും ചികിത്സ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, മറ്റ് ജനപ്രതിനിധികള്‍, റവന്യൂ-ആരോഗ്യവകുപ്പ് – പോലീസ് – പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി നടപ്പാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പഞ്ചായത്ത് തലത്തില്‍ 24…
Read More