konnivartha.com; പത്തനംതിട്ട ജില്ലാ ഭരണകൂടവും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി ജില്ലയില്‍ നവംബര്‍ ഒന്നു മുതല്‍ നവംബര്‍ ഏഴു വരെ ഭരണഭാഷാവാരാഘോഷവും മലയാളദിനവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. എഡിഎം ബി ജ്യോതി അധ്യക്ഷയാകും. കവിയും ആകാശവാണി മുന്‍ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാര്‍ മുഖത്തല മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ നിയമ ഓഫീസര്‍ കെ സോണിഷ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലും. ജില്ലാ ഭരണഭാഷ പുരസ്‌ക്കാര ജേതാവിനെ ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാള ഭാഷ, സംസ്‌കാരം, ചരിത്രം എന്നീ വിഷയങ്ങളെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ബീന എസ് ഹനീഫ്, ആര്‍ രാജലക്ഷ്മി, ആര്‍ ശ്രീലത,…
Read Moreടാഗ്: prd pathanamthitta
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹരിതസ്ഥാപനം
ശുചിത്വ-മാലിന്യ സംസ്‌കരണം, ഊര്‍ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയിലൂടെ സമൂഹത്തിന് പരിസ്ഥിതിപാലന മാതൃകയായി എന്ന വിലയിരുത്തലോടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനെ ഹരിത ഓഫീസായി തിരഞ്ഞെടുത്തു. മാനദണ്ഡങ്ങളുടെ കൃത്യത ഉറപ്പാക്കിയതിന് എ ഗ്രേഡ് നല്‍കി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മികവ് കണ്ടെത്തിയത്. ഹരിതകേരള മിഷന്റെ സര്‍ട്ടിഫിക്കറ്റ് ഓഫീസ് പ്രതിനിധി ആര്‍. രാജിമോള്‍ ഗുരുകൃപ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷന്‍ സക്കീര്‍ ഹുസൈനില്‍നിന്ന് സ്വീകരിച്ചു.
Read Moreവരട്ടാര്‍ പുനരുജ്ജീവനം : വിളംബര യാത്ര നടന്നു
പത്തനംതിട്ട :വരട്ടാറിനെ പുനരുജ്ജീവിപ്പിച്ച് ജലസമൃദ്ധമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 29ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പുഴ നടത്തത്തിന്റെ മുന്നോടിയായുള്ള വിളംബര ജാഥ നടന്നു .കോയിപ്രം പഞ്ചായത്തിലെ പൂര്‍വ പമ്പാ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നുമാണ് ആരംഭിച്ചത് . എം.എല്‍.എമാരായ കെ.കെ രാമചന്ദ്രന്‍ നായര്‍, വീണാ ജോര്‍ജ്, ചെങ്ങന്നൂര്‍ നഗരസഭാ അധ്യക്ഷന്‍ ജോണ്‍ മുളങ്കാട്ടില്‍, ഇരവിപേരൂര്‍, കുറ്റൂര്‍ തുടങ്ങി വരട്ടാര്‍ കടന്നുപോകുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിളംബര യാത്ര നടന്നത് . കോയിപ്രം ഇടനാട് അതിര്‍ത്തിയിലെ വഞ്ചിപ്പോട്ടില്‍ കടവില്‍ നിന്നും ആരംഭിച്ച യാത്ര വരട്ടാര്‍ ഉത്ഭവിക്കുന്ന പുതുക്കുളങ്ങര പടനിലത്തെത്തി അവിടെ നിന്നും ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലൂടെ തിരുവന്‍വണ്ടൂരിലെ വാളത്തോട്ടില്‍ സമാപിച്ചു. മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ഇ.ചന്ദ്രശേഖരന്‍, കെ.ടി ജലീല്‍, മാത്യു ടി.തോമസ് എന്നിവരാണ് 29ന് നടക്കുന്ന പുഴനടത്തം യാത്രയില്‍ പങ്കുചേരുക. വരട്ടാറിനെ പൂര്‍വസ്ഥിതിയിലാക്കുകയാണ് വരട്ടെ ആര്‍ എന്ന്…
Read More