നൂറുകോടിയുടെ തട്ടിപ്പുനടത്തി മുങ്ങിയ പ്രവീണ്‍ റാണയെ പിടികൂടി

സ്വാമിവേഷത്തില്‍ കരിങ്കല്‍ ക്വാറിയില്‍ കഴിഞ്ഞു, ഫോണ്‍വിളിയില്‍ പ്രവീണ്‍ റാണയെ വലയിലാക്കി കേരള പോലീസ്  .നൂറുകോടിയുടെ തട്ടിപ്പുനടത്തി പോലീസിനെ വെട്ടിച്ച് കടന്ന സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടികൂടി.ദേവരായപുരത്തെ ക്വാറിയില്‍ ഒരു തൊഴിലാളിയുടെ കുടിലില്‍ സ്വാമിയുടെ വേഷത്തില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രവീണ്‍.ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവീണ്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതുവഴിയാണ് ഇയാളുടെ ഒളിവിടത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ചാണ് പ്രവീണിനെ കീഴ്‌പ്പെടുത്തിയത്.   തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ…

Read More