പ്രവാസികള്‍ക്കായി വിവിധ ക്ഷേമ പദ്ധതി ഐ.ഡി കാര്‍ഡുകള്‍

konnivartha.com: ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐ.ഡി കാര്‍ഡുകള്‍ സംബന്ധിച്ച പ്രചാരണം  ജൂലൈ 31 വരെ നടക്കും. പ്രവാസി ഐ.ഡി കാര്‍ഡ്, സ്റ്റുഡന്റ് ഐ.ഡി കാര്‍ഡ്, എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐ.ഡി.കാര്‍ഡ് ഉള്ളവരുടെ സംശയം ദൂരീകരിക്കാനും പുതുക്കാന്‍ വൈകിയവര്‍ക്ക്  ഈ കാലയളവ് പ്രയോജനപ്പെടുത്താം. വിദേശത്ത് ആറു മാസത്തില്‍ കൂടുതല്‍ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് സേവനവും വിദേശപഠനത്തിന് പ്രവേശനനടപടി പൂര്‍ത്തിയാക്കിയവര്‍ക്കും വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ് ഐ.ഡി കാര്‍ഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടു വര്‍ഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസി കേരളീയര്‍ക്ക് എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡും ലഭിക്കും. ഐ.ഡി കാര്‍ഡുകള്‍ക്ക് മൂന്നു…

Read More

നോർക്ക പ്രവാസി പുനരധിവാസ പദ്ധതി ഇനി ധനലക്ഷ്മി ബാങ്കു വഴിയും

konnivartha.com : പ്രവാസി പുനരധിവാസത്തിനായി  നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നോർക്ക ഡിപ്പാർട്ടുമെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻ.ഡി.പി.ആർ.ഇ.എം)    പദ്ധതിയിൽ ധനലക്ഷ്മി ബാങ്കും അംഗമായി. പ്രവാസി സംരംഭങ്ങൾക്ക് 30 ലക്ഷം വരെയുള്ള വായ്പകൾ ഇനി ധനലക്ഷ്മി ബാങ്ക് വഴിയും ലഭിക്കും.   പദ്ധതിയിൽ പങ്കാളിയാവുന്ന പതിനേഴാമത്തെ ധനകാര്യസ്ഥാപനമാണിത്.  കേരളാ ബാങ്കും കെ.എസ്.എഫ്.ഇയും അടക്കം 16 ധനകാര്യ സ്ഥാപനങ്ങളുടെ 6000ത്തോളം ശാഖകൾ വഴിയാണ് ഇതുവരെ പദ്ധതി സഹായം ലഭിച്ചിരുന്നത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരിയും  ധനലക്ഷ്മി ബാങ്ക്  റീജണൽ ഹെഡ് അരുൺ സോമനാഥൻ നായരും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു. നോർക്ക റൂ്ട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശേരി സംബന്ധിച്ചു.   2014ൽ കാനറാബാങ്കുമായി ചേർന്നാണ് പദ്ധതി ആരംഭിച്ചത്. 15 ശതമാനം മൂലധന സബ്സിഡിയും മൂന്നു ശതമാനം…

Read More

അറബ് രാജ്യങ്ങളില്‍ ജീവിതം സുരക്ഷിതമല്ല : പ്രവാസികള്‍ക്ക് മടക്ക യാത്ര അനിവാര്യം

സ്വദേശത്തുനിന്നും, ജോലി, വിദ്യാഭ്യാസം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വിദേശത്ത് വസിക്കുന്ന വ്യക്തിയെ പ്രവാസി എന്നു വിളിക്കുന്നു. ഇത്തരത്തിലുള്ള വിദേശവാസത്തെ “പ്രവാസം” എന്നും പറയുന്നു. ഒരു മടക്ക പ്രവാസത്തിലേക്ക് ആക്കം കൂട്ടുന്ന നടപടികളാണ് അന്യ രാഷ്ട്രങ്ങളില്‍ അഥവാ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കേള്‍ക്കുന്നത് . പ്രവാസികളുടെ ജീവിതത്തിൽ ഒട്ടും തിളക്കമില്ലാത്ത ദിനങ്ങള്‍ കടന്നു വരുന്നതിന്‍റെ സൂചനകള്‍ കാണുന്നു .ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കണ്ടറിഞ്ഞ് നാല് അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം പോലും ഉപേക്ഷിച്ചു .മലയാളികള്‍അടക്കമുള്ള പ്രവാസികളെ കാര്യമായി ബാധിക്കുന്ന വിഷയം ചിന്തിപ്പിക്കാന്‍ ഉള്ളതാണ് .നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഗള്‍ഫ്‌ ജീവിത രീതികളില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ട് ഇരിക്കുന്നു . വിദേശത്ത് പണിയെടുക്കുന്ന ഓരോ പ്രവാസിയും നാട്ടില്‍ അണയാന്‍ ആഗ്രഹിക്കുന്നു .അധികാരികള്‍ വിസ്മരിക്കപ്പെടുന്ന പ്രവാസി പ്രശ്നങ്ങള്‍ അതുപോലെ നിലനില്‍ക്കുന്നു . അഞ്ചും ആറും വർഷം കഴിഞ്ഞും ഉറ്റവരെയും ഉടയവരെയും കാണാൻ…

Read More